KeralaLatest NewsNews

സംസ്ഥാന പൊലീസിന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പോലീസിന്റെ കൃത്യനിര്‍വഹണം നിയമപരമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പോലീസിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന പ്രവണത സമൂഹത്തില്‍ പൊതുവേ കണ്ടുവരുന്നു. പോലീസിനെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് ഇതിനു പിന്നിലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പോലീസിനെതിരെ പരാതികള്‍ ഉണ്ടാകുമ്പോള്‍ ആ പരാതി ശരിയാണോ എന്ന് ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാരും സബ്ഡിവിഷന്‍ ഓഫീസര്‍മാരും അക്കാര്യം പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also :കേരളത്തിൽ ലൗ ജിഹാദിന് ഇരയായ 200 ക്രിസ്ത്യൻ പെൺകുട്ടികളുടെ പേരു വിവരങ്ങൾ ചീഫ് ജസ്റ്റിസിന് കൈമാറുമെന്ന് പിസി ജോർജ്

‘പ്രശംസനീയമായ നിലയില്‍ സേവനമനുഷ്ഠിക്കുന്ന സേനയുടെ യശസ്സിനെ ബാധിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തിപരമായി മാനസികസമ്മര്‍ദ്ദം ഉണ്ടായാല്‍ അത് പൊതുജനങ്ങളോടുള്ള ഇടപെടലില്‍ പ്രതിഫലിക്കരുത്. സമചിത്തതയോടെയും പ്രകോപനപരമല്ലാതെയും പൊതുജനങ്ങളോട് പെരുമാറാന്‍ കഴിയണം. കൃത്യനിര്‍വഹണം നിയമപരവും നടപടിക്രമങ്ങള്‍ക്ക് അനുസൃതവുമാണെന്ന് ഉറപ്പുവരുത്തണം’, മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button