KeralaLatest NewsNews

കേരളത്തിൽ ലൗ ജിഹാദിന് ഇരയായ 200 ക്രിസ്ത്യൻ പെൺകുട്ടികളുടെ പേരു വിവരങ്ങൾ ചീഫ് ജസ്റ്റിസിന് കൈമാറുമെന്ന് പിസി ജോർജ്

മിനിമം 200 പെൺകുട്ടികളുടെ പേരും വീട്ടുപേരും സഹിതം മുഖ്യമന്ത്രിക്ക് കൊടുക്കണമെന്നാണ് എന്റെ ആ​​ഗ്രഹം.

തിരുവനന്തപരം: കേരളത്തിൽ ലൗ ജിഹാദിന് ഇരയായ ക്രിസ്ത്യൻ പെൺകുട്ടികളുടെ പേരു വിവരങ്ങൾ ചീഫ് ജസ്റ്റിസിന് കൈമാറുമെന്ന് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. ലൗ ജിഹാദിന് ഇരയായ ഇരുനൂറോളം പെൺകുട്ടികളുടെ പേരു വിവരങ്ങൾ തന്റെ കൈവശമുണ്ടെന്നും പിസി ജോർജ് പറഞ്ഞു. എരുമേലിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെസ്നയുടെ തിരോധാനം എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സംയുക്ത സമിതി സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണയിൽ സംസാരിക്കുകയായിരുന്നു പിസി ജോർജ്.

Read Also: സർക്കാർ സ്കൂളിൽ ദളിത്‌ വിദ്യാർത്ഥികളോട് അനീതി, പ്രത്യേക വരിയില്‍ നില്‍ക്കണമെന്ന് പറഞ്ഞ പ്രധാനാധ്യാപകനെതിരെ കേസ്

‘മിനിമം 200 പെൺകുട്ടികളുടെ പേരും വീട്ടുപേരും സഹിതം മുഖ്യമന്ത്രിക്ക് കൊടുക്കണമെന്നാണ് എന്റെ ആ​​ഗ്രഹം. എന്റെ കൈവശം ഇപ്പോഴുമുണ്ട്. ഞാനത് കൊടുക്കാത്തത് എന്താന്ന് ചോദിച്ചാൽ അത് കുഴപ്പമായെങ്കിലോ. പിസി ജോർജ് പെണ്ണുങ്ങളുടെ പേര് കൊണ്ടു കൊടുത്ത് എന്ന് പറഞ്ഞ് കേസ് കൊടുക്കാൻ മടിക്കില്ല. ഒരു സംശയവും വേണ്ട ഇത് പുറകോട്ടല്ല. ഈ സംയുക്ത സമര സമിതിയുടെ പേരിൽ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന് ഒട്ടിച്ച കവറിൽ ഈ നഷ്ടപ്പെട്ട പെൺകുട്ടികളുടെ പേരും വേദനിക്കുന്ന മാതാപിതാക്കളുടെ അഡ്രസും സഹിതം ഉടൻ തന്നെ കൊടുക്കുന്നതാണ്. നമ്മളങ്ങനെ പോവാനുദ്ദേശിക്കുന്നില്ല’- പിസി ജോർജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button