കണ്ണൂർ: മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്സെയ്ക്ക് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുണ്ടായിരുന്നുവെന്നും ആ രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായിട്ടായിരുന്നു ബന്ധമെന്നും ബിജെപി നേതാവ് പികെ കൃഷ്ണദാസ്. ഗോഡ്സെയുടെ ചരിത്രമൊക്കെ കമ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ മതിയെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
‘ഗോഡ്സെയുടെ കാലത്ത് എന്‍സി ചാറ്റര്‍ജിയായിരുന്നു ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍. എന്‍സി. ചാറ്റര്‍ജിയുടെ മകനാണ് സോമനാഥ് ചാറ്റര്‍ജി. അവരുടെ കുടുംബപശ്ചാത്തലം മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായിരുന്നു. ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ടവരാണ് എന്‍സി ചാറ്റര്‍ജിയും സോമനാഥ് ചാറ്റര്‍ജിയുമെല്ലാം. പിന്നീട് സോമനാഥ് ചാറ്റര്‍ജി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.’ കൃഷ്ണദാസ് പറഞ്ഞു.
കല്‍ക്കരിയുമില്ല കറന്റുമില്ല, കടം വാങ്ങാനൊരുങ്ങി കേരളം: വില യൂണിറ്റിന് 20രൂപ
ആദ്യം കൊൽക്കത്തയിൽ നിന്ന് പാർലമെൻറ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട എൻസി ചാറ്റർജി പിന്നീട് രണ്ട് തവണ തോറ്റുവെന്നും അതിന് ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ച് ജയിച്ചതെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
Post Your Comments