Latest NewsKeralaNews

വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിര്‍ദ്ദേശവുമായി കെഎസ്ഇബി. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ് കെഎസ്ഇബിയുടെ അറിയിപ്പ്. തിങ്കളാഴ്ച വൈകീട്ട് മുതല്‍ സംസ്ഥാനത്തെ ഗാര്‍ഹിക ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

Read Also : ഹോസ്റ്റൽ ഫീസ് വർധനവ്: ഫീസ് അടക്കാത്തവരെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കില്ല, പ്രതിഷേധം കനക്കുന്നു

കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 220 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്.
ഇന്ന് വൈകീട്ട് ആറര മുതല്‍ രാത്രി 11 മണിവരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. എന്നാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി അറിയിച്ചു. അതേസമയം പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് കെഎസ്ഇബി അറിയിക്കുകയും ചെയ്തു.

കല്‍ക്കരിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതിനാല്‍, ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിലടക്കം ഉത്പാദനത്തില്‍ കുറവ് അനുഭവപ്പെട്ടതിനാലാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതി വിഹതത്തില്‍ ഇടവ് ഉണ്ടായത്. ഇതുമൂലം ദീര്‍ഘകാല കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവുണ്ടായതാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button