KasargodLatest NewsKeralaNattuvarthaNews

മൂന്ന് മക്കളെ ഉപേക്ഷിച്ച് 35കാരി യുപിക്കാരനൊപ്പം ഒളിച്ചോടി: ദിവസങ്ങൾക്കകം മടങ്ങിയെത്തിയ ഭാര്യയെ വേണ്ടെന്ന് ഭർത്താവ്

കാസർകോട്: മൂന്നു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി ഉത്തർപ്രദേശ് സ്വദേശിക്കൊപ്പം ഒളിച്ചോടി. ദിവസങ്ങൾക്കകം തിരിച്ചെത്തിയ 35കാരിയെ സ്വീകരിക്കാതെ ഭർത്താവ്. ബദിയടുക്ക സ്വദേശി അബ്ബാസിന്‍റെ ഭാര്യ റിഫാനത്താണ് ഒളിച്ചോടിയതിന് ശേഷം തിരിച്ചെത്തിയത്. എന്നാൽ ഇവരെ സ്വീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു അബ്ബാസ്.

ഉത്തർപ്രദേശ് സ്വദേശിയായ അലം എന്ന യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. യുവതിയും പരപ്പ ഗ്രാമീൺ ബാങ്കിന് സമീപം ബാർബർ ഷോപ്പ് നടത്തിയിരുന്ന യുപി സ്വദേശിയും പാലക്കാട് എത്തി ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതിനിടെ മക്കളെ ഉപേക്ഷിച്ചു പോയ ഭാര്യയ്ക്കെതിരെ അബ്ബാസ് കേസ് കൊടുത്ത വിവരം യുവതിയെ സുഹൃത്ത് വിളിച്ച് അറിയിക്കുകയായിരുന്നു.

ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട തീട്ടൂരം എന്ന രീതിയില്‍ വിവാദമായ ചെമ്പോല വ്യാജം: വെളിപ്പെടുത്തൽ

ഇതേത്തുടർന്ന് യുവതിയും യുപി സ്വദേശിയും കഴിഞ്ഞ ദിവസം കാസർകോട് തിരിച്ചെത്തി പോലീസിന് മുന്നിൽ ഹാജരായി. എന്നാൽ കോടതിയിൽ ഹാജരാക്കിയ യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് തയ്യാറായില്ല. തുടർന്ന് യുവതിയെ, അവരുടെ വീട്ടുകാർക്കൊപ്പം കോടതി മടക്കി അയച്ചു. യുപി സ്വദേശിയായ ആലമിനെതിരെ യുവതിക്ക് പരാതി ഇല്ലാത്തതിനാൽ ഇയാളെ പോലീസ് വിട്ടയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button