KeralaLatest NewsIndiaNewsInternational

ഉപഭോക്താക്കളുടെ ക്ഷമയ്ക്ക് നന്ദി: സേവനങ്ങൾ തകരാറിലെന്ന് സ്ഥിരീകരിച്ച് ഫേസ്ബുക്കും വാട്ട്‌സ് ആപ്പും

ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു പ്രതികരണം

വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തകരാറിലെന്ന് സ്ഥിരീകരണം. ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് എന്നിവയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു പ്രതികരണം.

‘ചില ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനം ലഭ്യമാകുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടു. തകരാർ പരിഹരിക്കാൻ ശ്രമിക്കുകയാണ്. എത്രയും പെട്ടെന്ന് സേവനം ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കളുടെ ക്ഷമയ്ക്ക് നന്ദി’.

തിങ്കളാഴ്ച രാത്രി മുതൽ മൂന്ന് സാമൂഹിക മാധ്യമങ്ങളുടെയും സേവനങ്ങൾ തകരാറില്‍ ആണ് . വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ അയയ്‌ക്കുകയോ സ്വീകരിക്കുകയോ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇന്‍സ്റ്റാഗ്രാം “ഫീഡ് പുതുക്കാന്‍ കഴിഞ്ഞില്ല” എന്ന് കാണിക്കുന്നു. അതുപോലെ, ഫേസ്ബുക്ക് പേജ് ലോഡുചെയ്യാനും മെസ്സഞ്ചർ ഉപയോഗിക്കാനും കഴിയുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button