ThiruvananthapuramKeralaNattuvarthaLatest NewsNews

പൊതുസ്ഥലങ്ങളിലെ വൈ-ഫൈ സൗകര്യം ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകള്‍ നടത്തരുത്: മുന്നറിയിപ്പ് നൽകി കേരള പോലീസ്

തിരുവനന്തപുരം: മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സുരക്ഷിതമല്ലെന്നും ഇത് ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകള്‍ നടത്തരുതെന്നും കേരള പോലീസ് മുന്നറിയിപ്പ്. ഒരു വൈഫൈ നെറ്റ് വർക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാരെങ്കിലും അവ കൈക്കലാക്കാൻ സാധ്യതയുണ്ടെന്ന് കേരള പോലീസ് വ്യക്തമാക്കുന്നു.

സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്കും നിങ്ങളുടെ സെഷന്‍ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിന്‍ ചെയ്യാനും കഴിയുമെന്ന് പോലീസ് പറയുന്നു. ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.

ഉന്നതരുടെ നികുതി വെട്ടിപ്പ്: ‘പാന്‍ഡോറ പേപ്പര്‍’ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഇത്തരത്തിൽ സാമ്പത്തിക വിവരങ്ങള്‍ സൂക്ഷിക്കുന്ന സൈറ്റുകളിലും മറ്റ് വെബ്സൈറ്റുകളിലും നിങ്ങളുടെ യൂസര്‍ ഐഡികളും പാസ്സ്‌വേർഡും ഹാക്ക് ചെയ്ത് ഉപയോഗിക്കുന്നതിനോ കോണ്‍ടാക്റ്റ് ലിസ്റ്റുകളിലെ ആള്‍ക്കാരെ തട്ടിപ്പിനിരയാക്കുന്നതിനോ സാധിക്കും. നിങ്ങളുടെ വ്യക്തി വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ലഭിക്കുകയാണെങ്കില്‍, അവര്‍ക്ക് നിങ്ങളുടെ ഐഡന്റിറ്റി തന്നെ തട്ടിപ്പിനിരയാക്കാം എന്നും പോലീസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button