ന്യൂഡൽഹി: രാജ്യത്തെ ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ സ്വന്തം ജീവൻ നൽകി നാല് സൈനികർ. ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ ത്രിശൂല പര്‍വതനിരയിലുണ്ടായ ഹിമപാതത്തില്‍ കാണാതായ നാല് നാവികസേന ഓഫീസറുടെയും ഒരു നാവികന്റെയും മൃതദേഹം കണ്ടെത്തി.നാവികസേനാ ഉദ്യോഗസ്ഥനായ ഒരാളുടെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നചുമട്ട് തൊഴിലാളിയെയും ഇനിയും കണ്ടെത്താനുണ്ട്.
Read Also: ആനമലയില്‍നിന്ന് യുവാവ് തട്ടിക്കൊണ്ടുപോയ അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി
പര്‍വതാരോഹണ ദൗത്യത്തിലുണ്ടായിരുന്നതാണ് ഇവരും. അപകടത്തില്‍ വീരന്മാരായ സൈനികരെയാണ് നഷ്‌ടമായതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ലഫ്. കമാന്റര്‍മാരായ രജ്‌നികാന്ത് യാദവ്, യോഗേഷ് തിവാരി,അനന്ദ് കുക്രേതി, നാവികന്‍ ഹരി ഓം എന്നിവരുടെ ജീവനാണ് നഷ്‌ടമായത്.നാവികസേനയുടെ 20 അംഗ പര്‍വതാരോഹക സംഘമാണ് 15 ദിവസങ്ങള്‍ക്ക് മുന്‍പ് പുലര്‍ച്ചെ അഞ്ചിനുണ്ടായ ഹിമപാതത്തിന് ഇരയായത്.
Post Your Comments