Latest NewsUAENewsInternationalGulf

എക്‌സ്‌പോ മുദ്രകൾ ആലേഖനം ചെയ്ത വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്

ദുബായ്: എക്സ്പോ മുദ്രകൾ ആലേഖനം ചെയ്ത വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. ദുബായ് എക്‌സ്‌പോ വേദിയിൽ വെച്ചാണ് യുഎഇ സെൻട്രൽ ബാങ്ക് എക്‌സ്‌പോ വേദിയിൽ വെള്ളി നാണയങ്ങൾ പുറത്തിറക്കിയത്. 50 ദിർഹത്തിന്റെ നാണയമാണ് പുറത്തിറക്കിയിട്ടുള്ളത്.

Read Also: ട്രംപിന് സ്ത്രീകൾ ബലഹീനത:ഇത് നന്നായി ഉപയോഗപ്പെടുത്തിയ വ്യക്തിയാണ് പുടിൻ, വ്യക്തമാക്കി മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

നാണയത്തിന്റെ മുൻവശത്ത് ദുബായ് എക്‌സ്‌പോയുടെ മുദ്രകളും ദുബായിലെ പ്രധാന ലാൻഡ് മാർക്കുകളുമുണ്ട്. മറുഭാഗത്ത് ഇംഗ്ലിഷിലും അറബിക്കിലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നും ആലേഖനം ചെയ്തിട്ടുണ്ട്. 40 ഗ്രാമാണ് വെള്ളിനാണയത്തിന്റെ തൂക്കം.

രണ്ടാം തവണയാണ് എക്‌സ്‌പോയുടെ പേരിൽ നാണയം പുറത്തിറക്കുന്നത്. എക്‌സ്‌പോയ്ക്ക് ആതിഥേയരാകാൻ നറുക്ക് ലഭിച്ച 2013 ൽ സ്വർണ, വെള്ളി നാണയങ്ങൾ പുറത്തിറക്കിയിരുന്നു.

Read Also: ഹണിട്രാപ്പ് പ്രതിയുടേതെന്ന പേരിൽ പോലീസ് നൽകിയത് നിരപരാധിയുടെ ചിത്രമെന്ന് ആരോപണം: അന്വേഷണം വഴിതെറ്റിക്കാനെന്ന് സംശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button