മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കമുള്ള പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന് കരുതുന്ന ലഹരി പാര്‍ട്ടി നടന്നത് ആഡംബര കൊട്ടാരത്തിന് തുല്യമായ കപ്പലില്‍. 794 റൂമുകളുള്ള, ഫൈവ്‌സ്റ്റാറിന് സമാനമായ എല്ലാ സൗകര്യങ്ങളുമുള്ള കപ്പലാണ് ലഹരി പാര്‍ട്ടി നടത്തിയ കൊര്‍ഡെലിയ. മുംബൈ -കൊച്ചി സര്‍വിസും ഇവര്‍ നടത്തുന്നുണ്ട്.
Read Also : ഭീഷണിക്ക് വഴങ്ങില്ല: ലക്ഷദ്വീപിൽ ജനങ്ങളുടെ പിന്തുണയോടെ ഗാന്ധി പ്രതിമ സ്ഥാപിച്ച് കേന്ദ്രസർക്കാർ
അമേരിക്കന്‍ കമ്പനിയായ റോയല്‍ കരീബിയന്റെ പഴയ ക്രൂയിസ് കപ്പലാണിത്. പക്ഷേ, എല്ലാ ആധുനിക സൗകര്യങ്ങളും 11 നിലയുള്ള ഈ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂള്‍, ബാറുകള്‍, റെസ്റ്റോറന്റ്, ഫിറ്റ്‌നസ് ഏരിയ, പ്ലേയിങ് ഏരിയ, ഷോപ്പിങ് കേന്ദ്രങ്ങള്‍, കാസിനോ, തിയറ്ററുകള്‍ തുടങ്ങിയവയെല്ലാം ഈ ഒഴുകും കൊട്ടാരത്തിലുണ്ട്. കെല്‍റ്റിക് ഭാഷയില്‍ കടലിന്റെ മകളെന്നാണ് ‘കൊര്‍ഡെലിയ’യുടെ അര്‍ത്ഥം.
1800 യാത്രക്കാരെ വഹിക്കാന്‍ കഴിയും. എണ്ണൂറോളം ജീവനക്കാരും ഇതിലുണ്ട്. കുട്ടികള്‍ക്കായുള്ള വലിയ പ്ലേ ഏരിയയും മുകളിലേക്ക് പോകാനും ഇറങ്ങാനും ലിഫ്റ്റുകളുമുണ്ട്. ലൈവ് മ്യൂസിക് ഷോ, ക്വിസ് മത്സരങ്ങള്‍, ഗെയിമുകള്‍ എന്നിവയും യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു.
ഇന്ത്യന്‍ റെയില്‍വേക്ക് കീഴിലെ ഐ.ആര്‍.സി.ടി.സിയാണ് കൊര്‍ഡെലിയ ക്രൂയിസ് കപ്പല്‍ സര്‍വിസ് ഓപറേറ്റ് ചെയ്യുന്നത്. രണ്ട് രാത്രിയും ഒരു പകലും നീളുന്ന കപ്പല്‍ യാത്രക്ക് മുംബൈയില്‍ നിന്ന് 20,000 രൂപ മുതലുള്ള പാക്കേജുകളാണുള്ളത്. കൊച്ചിയില്‍ നിന്ന് 30,000 രൂപ മുതലാണ് പാക്കേജ് ആരംഭിക്കുന്നത്.
അതേസമയം, ലഹരി പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് കൊര്‍ഡെലിയ കപ്പല്‍ സി.ഇ.ഒ ജുര്‍ഗെന്‍ ബായ്‌ലോം. ചില യാത്രക്കാരുടെ ബാഗേജില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. ഇവരെ ഉടന്‍ തന്നെ കപ്പലില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തിരുന്നു. ഇതുമൂലം കപ്പല്‍ വൈകിയതില്‍ ക്ഷമ ചോദിക്കുകയാണെന്നും കമ്പനി സി.ഇ.ഒ പറഞ്ഞു.
മുംബൈയില്‍ നിന്നും ഗോവയിലേക്ക് യാത്ര തിരിച്ച കപ്പലില്‍ നടത്തിയ റെയ്ഡില്‍ രണ്ട് സ്ത്രീകളുള്‍പ്പടെ എട്ട് പേരാണ് ഇതിനകം അറസ്റ്റിലായത്. എം.ഡി.എം.എ, എകാസ്‌റ്റേ, കൊക്കൈയ്ന്‍, മെഡാഫെഡ്രോ, ചരസ് എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെ
ടെ എട്ട് പേരാണ് അറസ്റ്റിലായത്. നടന്‍ അര്‍ബാസ് സേത്ത് മര്‍ച്ചന്റ്, മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്‌വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. അതേസമയം, ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments