Latest NewsNewsgulf

ശഹീന്‍ ചുഴലിക്കാറ്റ്: ഒമാനില്‍ മഴ കനത്തു, വെള്ളപ്പൊക്കം, ഗതാഗതം മുടങ്ങി

വരും മണിക്കൂറുകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനക്കും. വെള്ളപ്പൊക്ക ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍നിന്ന്​ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നുണ്ട്​.

മസ്​കത്ത്​: ഒമാനിൽ കനത്ത മഴ തുടരുന്നു ഞായറാഴ്​ച വൈകീട്ട്​ അഞ്ചിനും എട്ടിനുമിടയില്‍ മുസന്നക്കും സഹത്തിനുമിടയില്‍ കാറ്റ് തീരം തൊടുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്​ച ​രാത്രി മുതല്‍ മസ്​കത്ത്​, ബാത്തിന ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ തുടരുകയാണ്​. വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. വ്യാപക നാശനഷ്​ടങ്ങളാണ്​ പലയിടത്തും റിപ്പോര്‍ട്ട്​ ചെയ്യുന്നത്. വരും മണിക്കൂറുകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനക്കും. വെള്ളപ്പൊക്ക ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍നിന്ന്​ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നുണ്ട്​.

അതിനിടെ, റോഡുകളില്‍ വെള്ളം കയറി പലയിടത്തും ഗതാഗതം മുടങ്ങി. ശനിയാഴ്​ച രാത്രിയും ഞായറാഴ്​ച പുലര്‍ച്ചെയുമായി മസ്​കത്ത്​, മത്ര ഭാഗങ്ങളില്‍ വീടുകളിലും വാഹനങ്ങളിലും കുടുങ്ങിയ 55 പേരെ രക്ഷിച്ചു. 30പേര്‍ വീടുകളിലും 25പേര്‍ വാഹനങ്ങളിലുമാണ്​ കുടുങ്ങിയിരുന്നത്​.

Read Also: അറിയണം ഇതൊന്നും പ്രണയമല്ല, ദോഷകരമായ ബന്ധത്തിൽ നിന്ന് എങ്ങനെ പിന്തിരിയാം?: ബോധവത്ക്കരണവുമായി കേരള പൊലീസ്‌

ഖുറം ബിസിനസ്​ ഡിസ്​ട്രിക്​ മേഖല പൂര്‍ണമായി ഒഴിപ്പിക്കാന്‍ നാഷനല്‍ എമര്‍ജന്‍സി സെന്‍റര്‍ നിര്‍ദേശിച്ചു. 2007​​ല്‍ ഗോനു ചുഴലിക്കാറ്റ്​ വീശിയടിച്ചതിന്​ സമാനമായ സാഹര്യമാണ്​ മസ്​കത്ത്​ മേഖലയിലുള്ളത്​. ഖുറം മേഖല ഏതാണ്ട്​ പൂര്‍ണമായി വെള്ളക്കെട്ടിലമര്‍ന്നു. അതേസമയം, ശഹീന്‍ ചുഴലികാറ്റിന്റെ വേഗത മണിക്കൂറില്‍ 139 കിലോമീറ്ററായി വര്‍ധിച്ചതായി ദേശീയ ദുരന്ത നിവാരണ മുന്നറിയിപ്പ്​ കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button