Latest NewsNewsIndia

അധികാരം ലഭിച്ചാല്‍ നിതിന്‍ ഗഡ്കരിയെ പോലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം: അഭിനന്ദിച്ച് ശരദ് പവാര്‍

മുംബൈ : കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ അഭിനന്ദിച്ച് മുന്‍കേന്ദ്രമന്ത്രിയും എന്‍.സി.പി. അധ്യക്ഷനുമായ ശരദ് പവാര്‍. അധികാരം ലഭിച്ചാല്‍ അത് ഉപയോഗിച്ച് എങ്ങനെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താം എന്ന കാര്യത്തില്‍ നിതിന്‍ ഗഡ്കരി ഒരു മാതൃകയാണെന്നും ശരദ് പവാര്‍ പറഞ്ഞു. അഹമ്മദ്‌നഗറില്‍ ഇരുവരും പങ്കെടുത്ത ഒരു ചടങ്ങിനിടെയായിരുന്നു ശരദ് പവാര്‍ ഇക്കാര്യം പറഞ്ഞത്.

Read Also  :  വെള്ളമെടുക്കാൻ പോയ വിദ്യാർത്ഥിയെ കാണ്മാനില്ല: പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു

‘അഹമ്മദ്‌നഗറില്‍ നിതിന്‍ ഗഡ്കരി ഒരുപാട് പദ്ധതികള്‍ക്ക് തുടക്കംകുറിക്കാന്‍ പോകുന്നു എന്ന്അറിഞ്ഞാണ് ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്. നഗരത്തിന്റെ ദീര്‍ഘകാലത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്ന പദ്ധതികളാണിവ. സാധാരണനിലയില്‍ തറക്കല്ലിടലിനുശേഷം പദ്ധിതകളുടെ കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാവാറില്ല. എന്നാല്‍, ഗഡ്കരിയുടെ പദ്ധികളില്‍ തറക്കല്ലിട്ട് കഴിഞ്ഞാല്‍ ഉടനെ പ്രവൃത്തി ആരംഭിക്കുന്നത് കാണാം. രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ജനപ്രതിനിധികള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാവും എന്നതിനുള്ള ഉദാഹരണമാണ് ഗഡ്കരി. അദ്ദേഹം ചുമതലയേല്‍ക്കുന്നതിന് മുന്‍പ് ഏതാണ്ട് അയ്യായിരം കിലോമീറ്റര്‍ റോഡിന്റെ പ്രവൃത്തികളായിരുന്നു നടന്നിരുന്നത്. എന്നാൽ,ഇപ്പോൾ പന്ത്രണ്ടായിരം കിലോമീറ്ററിലധികം നിര്‍മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു’-പവാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button