Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 41 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 41 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 49 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല, ഇപ്പോഴും ആഗ്രഹം പോയിട്ടില്ല: അവസാനംവരെ ശ്രമം തുടരുമെന്ന് ചെന്നിത്തല

5,47,262 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,36,330 പേർ രോഗമുക്തി നേടി. 8,724 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 181 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 42,210,505 ഡോസ് കോവിഡ് വാക്സിൻ ഡോസുകളാണ് സൗദിയിൽ ഇതുവരെ വിതരണം ചെയ്തത്.

Read Also: പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരിക്കുന്നതില്‍നിന്ന് ഐജി കെ ലക്ഷ്മണിനെ ഒഴിവാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button