KeralaLatest NewsNews

ജലീലിന്റെ വായില്‍ നിന്ന് വരുന്നതിനെ മൂക്കറ്റം അഴിമതിയില്‍ മുങ്ങിയ ഒരാളുടെ ജല്‍പ്പന്നങ്ങളായി കണ്ടാല്‍ മതി: കെ.മുരളീധരന്‍

രണ്ടുകോടിയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് അറിഞ്ഞതോടെ മൗലവി തളര്‍ന്നുപോയെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നും ജലീല്‍ ആരോപിച്ചു

തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ എംഎല്‍എ നടത്തിയ പ്രതികരണത്തില്‍ വിമര്‍ശനവുമായി കെ. മുരളീധരന്‍. സമനില തെറ്റിയ ജലീലിന്റെ വായില്‍ നിന്ന് വരുന്നതിനെ മൂക്കറ്റം അഴിമതിയില്‍ മുങ്ങിയ ഒരാളുടെ ജല്‍പ്പന്നങ്ങളായി മാത്രം കണ്ടാല്‍ മതിയെന്ന് മുരളീധരന്‍ പറഞ്ഞു. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ എ.ആര്‍.നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധിപ്പിച്ചുകൊണ്ടായിരുന്നു കെ.ടി.ജലീലിന്റെ പ്രസ്താവന.

കെടി ജലീലിന്റെ ആരോപണം തരംതാണുപോയെന്നും മരണത്തെപോലും ദുരൂഹമാക്കാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനവുമായി എംകെ മുനീറും നേരത്തെ രംഗത്തെത്തിയിരുന്നു. എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്നായിരുന്നു ജലീല്‍ പറഞ്ഞത്. തന്റെ പേരില്‍ താനറിയാതെ രണ്ടുകോടിയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് അറിഞ്ഞതോടെ മൗലവി തളര്‍ന്നുപോയെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നും ജലീല്‍ ആരോപിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ 24 നാണ് അബ്ദുല്‍ ഖാദര്‍ മൗലവി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് കണ്ണൂര്‍ താണയിലെ വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞുവീണ മൗലവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button