Latest NewsNewsIndiaBollywood

ആര്യൻ ഖാന്റെ അറസ്റ്റ് : അമ്മ ഗൗരി ഖാന് കടുത്ത മാനസിക സമ്മർദ്ദമെന്ന് റിപ്പോർട്ട്

മുംബൈ : ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതോടെ അമ്മ ഗൗരി ഖാൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ട്. ‘വാർത്ത വന്നപ്പോൾ മുതൽ ഗൗരി വളരെ അസ്വസ്ഥയായിരുന്നു, ഇന്റീരിയർ ഡിസൈനിംഗ് പ്രോജക്റ്റിനായി വരും ദിവസങ്ങളിൽ അവർ വിദേശയാത്ര നടത്തേണ്ടതായിരുന്നു. എന്നാൽ, ഇനി അത് മാറ്റി വയ്‌ക്കും’- അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, ആര്യന്‍ ഖാന്‍ പിടിയിലായതോടെ പുതിയ സിനിമയുടെ ചിത്രീകരണം ഷാരൂഖ് ഖാൻ മാറ്റി വയ്‌ക്കുമെന്നും റിപ്പോർട്ടുണ്ട്. ദീപിക പദുക്കോണിനൊപ്പമുള്ള പുതിയ ചിത്രമായ പഠാന്റെ ഗാനചിത്രീകരണത്തിനായി സ്പെയിനിലേക്ക് പോകാനിരുന്ന യാത്ര ഷാരൂഖ് റദ്ദാക്കിയതായും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണമൊന്നും ഷാരൂഖിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

Read Also  :  കോടികളുടെ ലഹരി മരുന്നുമായി യുവാവ് പിടിയില്‍

ലഹരിപാർട്ടിയിലെ ആര്യൻ ഖാന്റെ പങ്കാളിത്തം ഒട്ടേറെ ബോളിവുഡ് താരങ്ങളെയാണ് ഞെട്ടിച്ചിരിക്കുന്നത്. ആര്യൻ സാധാരണയായി വലിയ പാർട്ടികളിൽ പങ്കെടുക്കുന്നത് അപൂർവമാണെന്നും ബോളിവുഡിൽ സംസാരമുണ്ട് . ആര്യന്റെ മിക്ക സുഹൃത്തുക്കളും  അമേരിക്കയിൽ നിന്നും യുകെയിൽ നിന്നുമുള്ളവരാണ്. ബോളിവുഡ് സെലിബ്രിറ്റികളുടെ മക്കളാരും ആര്യന്റെ സൗഹൃദ വലയത്തിൽ ഇല്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button