
തിരുവല്ല: സ്വത്ത് തര്‍ക്കത്തെ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാ പിതാവിന്റെ കൈ തല്ലിയൊടിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. നന്നൂര്‍ കാവുംങ്കല്‍ പടിയില്‍ രാധാ നിവാസില്‍ അജയകുമാര്‍ (42) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.
സ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അജയകുമാര്‍ വടി ഉപയോഗിച്ച് അറുപത്തൊന്നുകാരനായ രാധാകൃഷ്ണന്‍ നായരെ മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.
മരുമകന്റെ ആക്രമണത്തില്‍ ഇടത് കൈയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണന്‍ നായര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവ ശേഷം ഒളിവില്‍ പോയ അജയകുമാറിനെ ബന്ധുവീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments