KeralaLatest NewsNews

അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്, ജാ​ഗ്രത പാലിക്കണം: പൊലീസ് ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : മോൺസൺ മാവുങ്കൽ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരോപണം നേരിടുന്ന പശ്ചാത്തലത്തിൽ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ സൂഷ്മത പുലർത്തണമെന്നും അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

‘ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതൽ സൂഷ്മത പുലർത്തണം. അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്. പ്രത്യേകിച്ചും യൂണിഫോമിൽ പോകുമ്പോള്‍ ജാ​ഗ്രത പാലിക്കണം’- മുഖ്യമന്ത്രി പറഞ്ഞു.

Read Also  :  വിനോദ സഞ്ചാരികള്‍ക്കായി എസി ഡ്യൂലക്സ് കോച്ച് ട്രെയിന്‍: പതിനഞ്ച് പകലും 14 രാത്രിയുമായി യാത്ര

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മോൺസണിന്റെ ബന്ധമാണ് പുരാവസ്തുക്കേസിലെ സജീവ ചർച്ചാ വിഷയം. മനോജ് എബ്രഹാം, ലോ‌ക്‌നാഥ് ബെഹ്റ എന്നിവർ മോൺസണിന്റെ വീട് സന്ദർശിച്ചതും വന്‍ വിവാദമായിരുന്നു. ഇൻറിലജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൺസണിന്‍റെ വീടിന് സംരക്ഷണം നൽകാൻ ബെഹ്റ നിർദ്ദേശിച്ചതും മുൻ ഡിഐജി സുരേന്ദ്രനും മോൺസണുമായുള്ള ബന്ധങ്ങളുമെല്ലാം പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button