ThiruvananthapuramLatest NewsKeralaNewsCrime

പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം: തലയിടിച്ച് ബോധം പോയതോടെ കുട്ടിയെ ഉപേക്ഷിച്ച് 4 പേരും മുങ്ങി

തിരുവനന്തപുരം: ബന്ധുവീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയ 22കാരിയെ നാലുപേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമുള്ള മുത്താനയില്‍ ഇന്നലെ രാവിലെയാണ് സംഭവം. കുളിക്കാന്‍ പോയ മകള്‍ മടങ്ങിയെത്താന്‍ വൈകുന്നത് കണ്ട് അമ്മ അന്വേഷിച്ചെത്തിയതാണ് 22കാരിക്ക് രക്ഷയായത്. ഇതോടെയാണ് പീഡനശ്രമം പുറംലോകമറിയുന്നത്.

Also Read: ഫേസ്ബുക്ക് ഹണിട്രാപ്പ്: യുവതി ഗൃഹനാഥനെ ലോഡ്ജിൽ വിളിച്ചു വരുത്തി ദൃശ്യങ്ങൾ പകർത്തി, പണം തട്ടി

കുളിക്കാനും അലക്കാനും വീടിന് അടുത്തുള്ള ബന്ധുവീട്ടിലെ കുളത്തിലാണ് യുവതി ആശ്രയിച്ചിരുന്നത്. മിക്ക ദിവസങ്ങളിലും യുവതി ഇവിടെ പോകാറുമുണ്ട്. ഇന്നലെ യുവതിയെത്തുമ്പോള്‍ ബന്ധുവീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാള്‍ ഇവിടെയെത്തിയിരുന്നു. ഇയാള്‍ മടങ്ങി അല്‍പസമയത്തിനുള്ളില്‍ നാലുപേര്‍ ഇവിടേക്കെത്തിയാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. 22കാരിയുടെ കൈയും കാലും കെട്ടിയിട്ട ശേഷം വായില്‍ ഷാള്‍ തിരുകിയ ശേഷമായിരുന്നു പീഡനശ്രമം. എന്നാല്‍ പിടിവലിക്കിടയില്‍ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടമായതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസ നൽകിയ ശേഷം വിദഗ്ധ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊലീസ് കുളത്തിനും പരിസരത്തും ഫോറന്‍സിക് പരിശോധന നടത്തി. കുട്ടിയുടെ പിതാവിന്‍റെ പേര് ചോദിച്ചാണ് അജ്ഞാതന്‍ ഇവിടേക്കെത്തിയതെന്നാണ് 22കാരി പറയുന്നത്. യുവതിയേയും കുടുംബത്തേയും പരിചയമുള്ള ആളുകളാണ് പീഡനശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button