ഷാർജ : നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2021 നവംബർ 3 മുതൽ ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) അറിയിച്ചു. ‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട്’ എന്ന ആശയത്തിലൂന്നിയാണ് നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. എമിറേറ്റിന്റെ സാംസ്‌കാരിക പദവി കൂടുതൽ ശക്തമാക്കുന്നതിന് നാല്പതാമത് SIBF ലക്‌ഷ്യം വെക്കുന്നു.
Read Also : ഷഹീൻ ചുഴലിക്കാറ്റ് : അറിയിപ്പുമായി യുഎഇ മാനവവിഭവശേഷി മന്ത്രാലയം
ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേള 2021 നവംബർ 3 മുതൽ 13 വരെ നീണ്ട് നിൽക്കുന്നതാണ്. യു എ ഇയിൽനിന്നുള്ളവരും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമായ വായനക്കാരെ ആകര്‍ഷിക്കുന്നതിനായി സാംസ്കാരികവും, സാഹിത്യപരവുമായ നിരവധി പരിപാടികൾ SIBF-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ ആഗോളതലത്തിലുള്ള എഴുത്തുകാർ, പ്രസാധകർ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്. ഇവരോടൊപ്പം പ്രാദേശിക എഴുത്തുകാരും, പ്രസാധകരും മേളയിൽ പങ്ക് ചേരുന്നതാണ്.
SIBF returns to prove that 'there's always a right book'.
We're pleased to announce the dates of the 40th edition of the Sharjah International Book Fair as November 3 – 13 at Expo Centre Sharjah.#Shj #UAE #SBA #Reading #Books #SharjahBookAuthority #SIBF21 pic.twitter.com/2qcPjo9Psk
— Sharjah Book Authority (@SharjahBookAuth) October 2, 2021
Post Your Comments