അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 256 പുതിയ കോവിഡ് കേസുകൾ. 331 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: അറബിക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു : അതീവ ജാഗ്രതാ നിര്‍ദ്ദേശം
736,524 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,29,242 പേർ രോഗമുക്തി നേടി. 2100 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 5,182 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 305,131 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 91 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
Post Your Comments