Latest NewsNewsOmanGulf

അറബിക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു : അതീവ ജാഗ്രതാ നിര്‍ദ്ദേശം

മസ്‌കറ്റ്: വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64 മുതല്‍ 82 കിലോമീറ്റര്‍ ആയി ഉയര്‍ന്നെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

Read Also : കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: ഞായറാഴ്ച്ച മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തുനിന്ന് 500 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ നിലകൊള്ളുന്നതെന്ന് ഒമാനി മെട്രോളജിക്കല്‍ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. ഷഹീന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒമാന്‍ ദേശീയ ദുരന്തനിവാരണ സമിതി എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. മസ്‌കറ്റ് മുതല്‍ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകള്‍ വരെയുള്ള തീരപ്രദേശങ്ങളിലേക്ക് ഷഹീന്‍ ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച രാവിലെ മസ്‌കറ്റ് മുതല്‍ വടക്കന്‍ ബാത്തിന വരെയുള്ള തീരപ്രദേശങ്ങളെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ സമിതിയുടെ അറിയിപ്പില്‍ പറയുന്നത്. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, മസ്‌കറ്റ്, അല്‍ ദാഹിറ, അല്‍ ബുറൈമി, അല്‍ ദാഖിലിയ എന്നീ ഗവര്‍ണറേറ്റുകളില്‍ 200 മുതല്‍ 600 മില്ലിമീറ്റര്‍ വരെയുള്ള കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button