ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

വന്യജീവി സംരക്ഷണത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയെന്ന് മുഖ്യമന്ത്രി

പരിക്കേറ്റ പാമ്പിനെ വീട്ടിലേക്ക് കൊണ്ട് വന്ന മന്ത്രിയെവിടെയെന്ന് വിമർശനം

തിരുവനന്തപുരം: വന്യജീവി സംരക്ഷണത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യ ജീവി ശല്യം തടയാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി 204 ജനജാഗ്രത സമിതികളും രൂപികരിച്ചിട്ടുണ്ട്.എന്നാല്‍,ഇതിന്റെ പ്രവര്‍ത്തനം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:ഭരണം പിടിച്ചടക്കാൻ ലക്ഷ്യമിട്ട് അനധികൃത കുടിയേറ്റക്കാർ പ്രവർത്തിക്കുന്നു: വെളിപ്പെടുത്തലുമായി അസം മുഖ്യമന്ത്രി

‘ജനങ്ങളെയും, ജനപ്രതിനിധികളെയും, വനംവകുപ്പുദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് ജാഗ്രതാസമിതികള്‍ നിർമ്മിച്ചിട്ടുള്ളത്. കൂടാതെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച്‌ കൊല്ലാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, തോക്ക് കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ഉദ്യോഗസ്ഥര്‍ക്കും, തോക്ക് ലൈസന്‍സുള്ളവര്‍ക്കുമാണ് അനുമതി’, മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പരിക്കേറ്റ പാമ്പിനെ ചികിൽസിച്ച് കാട്ടിലേക്ക് വിടാതെ ഗസ്റ്റ് ഹൌസിലേക്ക് കാഴ്ചയ്ക്ക് കൊണ്ട് വന്ന മന്ത്രിയുള്ള കാലത്തോളം എന്ത് വന്യജീവി സംരക്ഷണമാണ് ഇവിടെ നടക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയോട് സാമൂഹ്യ മാധ്യമങ്ങൾ പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button