ന്യൂഡല്‍ഹി: ഗുലാബ് ചുഴലിക്കാറ്റിന് ശേഷം മറ്റൊരു ചുഴലിക്കാറ്റ് കൂടി വരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. ഗുലാബ് മൂലം സൃഷ്ടിക്കപ്പെട്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഗുജറാത്ത് തീരത്ത് എത്തിയെന്നും അടുത്ത 24 മണിക്കൂറില്‍ ഷഹീന്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നുമാണ് മുന്നറിയിപ്പ്.
ഗുജറാത്ത്-മഹാരാഷ്ട്ര തീരങ്ങളിലേക്ക് മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഖത്തറാണ് പുതിയ ചുഴലിക്കാറ്റിന് ഷഹീന്‍ എന്ന പേര് നിര്‍ദേശിച്ചിട്ടുള്ളത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗുലാബ് ചുഴലിക്കാറ്റ് കഴിഞ്ഞ ഞായറാഴ്ച ആന്ധ്ര-ഒഡീഷ തീരത്തേക്കു പ്രവേശിച്ചതോടെയാണ് ദുര്‍ബലപ്പെട്ട് ന്യൂനമര്‍ദ്ദമായി മാറിയത്. ഇതിനിടെ, വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും ഇത് കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Post Your Comments