Latest NewsNewsInternationalGulfQatar

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: ഞായറാഴ്ച്ച മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഒക്ടോബർ 3 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. മെട്രോ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 3 ഞായറാഴ്ച്ച മുതൽ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് ഖത്തർ ക്യാബിനറ്റ് നേരത്തെ അറിയിച്ചിരുന്നു. സെപ്റ്റംബർ 29-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

Read Also: പാർശ്വഫലങ്ങളില്ല, മരണ നിരക്ക് കുറയ്‌ക്കും: കോവിഡിനെതിരെയുള്ള മരുന്നിൻ്റെ ക്ലിനിക്കൽ പരീക്ഷണം വിജയകരമെന്ന് കമ്പനി

മെട്രോ, മെട്രോലിങ്ക്, മെട്രോ എക്‌സ്പ്രസ്സ് എന്നീ സേവനങ്ങൾക്ക് ഈ തീരുമാനം ബാധകമാണ്. മെട്രോ സേവനങ്ങളുടെ പ്രവർത്തന ശേഷി ഉയർത്തുന്നതിനുള്ള തീരുമാനം 2021 ഒക്ടോബർ 3, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

അതേസമയം ബസ് ഉൾപ്പടെ മറ്റു പൊതുഗതാഗത സംവിധാനങ്ങളുടെ ശേഷിയും 75 ശതമാനത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.

Read Also: പ്രീമിയർ ലീഗിൽ യുണൈറ്റഡും ചെൽസിയും ഇന്നിറങ്ങും: സൂപ്പർ സൺഡേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും നേർക്കുനേർ

shortlink

Related Articles

Post Your Comments

Related Articles


Back to top button