മസ്‌കത്ത് : ഞായറാഴ്ച രാത്രി ഷഹീൻ ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊടും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ മഴയുണ്ടാകും. മണിക്കൂറില്‍ 34- 63 നോട്ട് വേഗതയിലാണ് ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് ഷഹീന്‍ ചുഴലിക്കാറ്റ് നീങ്ങുന്നത്.
Read Also : ബീച്ചുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം : അഭ്യർത്ഥനയുമായി ഷാർജ പോലീസ്
മസ്‌കത്ത് മുതല്‍ നോര്‍ത്ത് ബാതിന വരെയുള്ള ഗവര്‍ണറേറ്റുകളുടെ തീരപ്രദേശങ്ങളെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കും. ഞായറാഴ്ച മുതല്‍ ശക്തമായ കാറ്റ്, മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം അടക്കമുള്ളവയാണ് ഉണ്ടാകുക. 150 മുതല്‍ 600 വരെ മി.മി മഴയാണ് പ്രതീക്ഷിക്കുന്നത്.
‘ഷഹീന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം ‘റോയല്‍ വൈറ്റ് ഫാല്‍ക്കണ്‍’ അല്ലെങ്കില്‍ ഹോക്ക് (ഗരുഡ) എന്നാണ്. മിഡില്‍ ഈസ്റ്റില്‍ ‘ഷഹീന്‍’ എന്ന പേര് വ്യാപകമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്ന അംഗരാജ്യങ്ങളിലൊന്നായ ഖത്തറാണ് ഇപ്പോള്‍ അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്നു ചുഴലിക്കാറ്റിന് ‘ഷഹീന്‍’ എന്ന പേര് നല്‍കിയിരിക്കുന്നത്.
Post Your Comments