തിരുവനന്തപുരം: ശബരിമല കേസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പൊട്ടിപ്പുറപെട്ടപ്പോൾ ചില മാധ്യമങ്ങൾ പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തിലെ രാജമുദ്രയുള്ള പന്തളം കൊട്ടാരത്തിന്റെ ചെമ്പോല ‘ഒറിജിനൽ ചെമ്പോല തിട്ടൂരം’ എന്ന പേരിൽ പ്രചരിപ്പിച്ചിരുന്നു. ഇതോടെ ശബരിമലയെ തകര്‍ക്കാന്‍ ഗൂഢനീക്കം നടന്നുവെന്ന് ആരോപണം. പന്തളം കൊട്ടാരം പുറപ്പെടുവിച്ച രാജമുദ്രയുള്ള ചെമ്പോല തിട്ടൂരം എന്ന പേരിൽ വ്യാജ രേഖ പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാനും ശബരിമല വിശ്വാസികളുടെ ഐക്യം തകർക്കാനും 24 ന്യൂസ് ശ്രമിച്ചുവെന്ന് ആരോപണം.
സംഭവത്തിൽ 24 ന്യൂസ് മാനേജ്മെന്റ്, കൊച്ചി ബ്യൂറോ റിപ്പോർട്ടർ സഹിൻ ആന്റണി, മോൻസൺ മാവുങ്കൽ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന ആവശ്യവുമായി ശങ്കു ടി ദാസ്. അന്വേഷണം നടത്തി യുക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടുന്നത്. സംസ്ഥാന പോലീസ് മേധാവിക്ക് ആണ് പരാതി നൽകിയിരിക്കുന്നത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ശങ്കു ടി ദാസിന്റെ വെളിപ്പെടുത്തൽ.
ശങ്കു ടി ദാസ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:
പന്തളം കൊട്ടാരം പുറപ്പെടുവിച്ച രാജമുദ്രയുള്ള ചെമ്പോല തിട്ടൂരം എന്ന പേരിൽ വ്യാജ രേഖ പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാനും ശബരിമല വിശ്വാസികളുടെ ഐക്യം തകർക്കാനും ശ്രമിച്ച 24 ന്യൂസ് മാനേജ്മെന്റ്, കൊച്ചി ബ്യൂറോ റിപ്പോർട്ടർ സഹിൻ ആന്റണി, മോൻസൺ മാവുങ്കൽ എന്നിവർക്കെതിരെ FIR റജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി യുക്തമായ നിയമ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പരാതി കൊടുത്തിട്ടുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവാത്ത പക്ഷം ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാനും തയ്യാറാണ്. സ്വാമി ശരണം.
Post Your Comments