Latest NewsKeralaNews

മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്നു: മോണ്‍സണ്‍ വിഷയത്തിൽ മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകാരൻ മോണ്‍സണ്‍മാവുങ്കലിന് ബിസിനസ് ബന്ധങ്ങളുണ്ടെന്ന ആരോപണത്തിന് മറുപടിയുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചാനലിൽ ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട് പ്രതികരിക്കാൻ ഇല്ലെന്നും, മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്ന രീതി പുതുമയുള്ള കാര്യമല്ലെന്ന് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസും യുഡിഎഫും നിലവിൽ ത‍ർക്കങ്ങളില്ലാതെ യോജിച്ചാണ് മുന്നോട്ട് പോകുകയാണ്. യുഡിഎഫ് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസിയുടെ ഭാഗമായുള്ള വിവിധ പദവികളിൽ നിന്നും രാജിവെച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കെപിസിസിക്ക് കീഴിലുള്ള സ്ഥാനങ്ങള്‍ രാജിവെച്ചത് സംഘടനാ പ്രശ്‌നങ്ങള്‍ കൊണ്ടല്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ തന്നെ രാജി വെയ്ക്കാന്‍ തീരുമാനിച്ചതാണെന്നും മൂന്ന് മാസം മുന്‍പ് രാജി നല്‍കിയിരുന്നെന്നും ചെന്നിത്തല പറഞ്ഞു. കൃത്യമായി ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണ് ജയ്ഹിന്ദ് എന്നും ചെന്നിത്തല വ്യക്തമാക്കി.

Read Also  :  രോഗികളുടെ എണ്ണത്തിൽ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് പദവികളില്‍ നിന്നുമാണ് രമേശ് ചെന്നിത്തല രാജിവെച്ചത്. കെ കരുണാകരന്‍ ഫൗണ്ടേഷന്‍ തലപ്പത്ത് നിന്നും രാജിവെച്ചു. ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളില്‍ നിന്നായി 35 കോടി രൂപയുടെ ബാധ്യതയുണ്ട്. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം സ്ഥാപനങ്ങളിലെ ഓഡിറ്റിന് ശേഷമായിരിക്കാം. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ മെയ് മാസത്തില്‍ രാജി കത്ത് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button