Latest NewsIndia

കോണ്‍ഗ്രസിന് രാജ്യത്ത് ബാക്കിയുള്ളത് മൂന്ന് മുഖ്യമന്ത്രിമാര്‍, കോൺഗ്രസിന്റെ ആയുധമായ കർഷകസമരവും അനിശ്ചിതത്വത്തിൽ

പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ ഉറച്ച പിന്തുണയായിരുന്നു കര്‍ഷക സമരക്കാരുടെ തകര്‍ക്കാന്‍ പറ്റാത്ത ഉറപ്പിന് പിന്നില്‍.

ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നടപടി ആകെ തളര്‍ത്തിയ ഒരു സമരമുണ്ട്. കേന്ദ്രസര്‍ക്കാരിന് തലവേദനയായ കര്‍ഷക സമരം. ആ സമരം ഇനിയെന്താകുമെന്ന ആശങ്കയാണ് പഞ്ചാബിലെ തിരുത്തല്‍ നടപടി പങ്കുവയ്ക്കുന്നത്. കേന്ദ്രത്തിനെതിരെ പരാജയപ്പെടാത്ത സമരമാണ് പഞ്ചാബിലും ഡല്‍ഹിയിലും ഒരുവര്‍ഷത്തിലേറെയായി നടക്കുന്ന കര്‍ഷക പ്രതിഷേധം. പല തവണ ചർച്ച നടത്തിയിട്ടും ഒന്നുമായില്ല.

പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ ഉറച്ച പിന്തുണയായിരുന്നു കര്‍ഷക സമരക്കാരുടെ തകര്‍ക്കാന്‍ പറ്റാത്ത ഉറപ്പിന് പിന്നില്‍. ആ ഉറപ്പിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിള്ളലുണ്ടാക്കിയിരിക്കുന്നത്. നവ്ജ്യോത് സിങ് സിദ്ദുവിനോ പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിക്കോ ഈ പിന്തുണ ഉറപ്പാക്കന്‍ പെട്ടെന്ന് കഴിയില്ല. ഇവരും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചാല്‍ പോലും കര്‍ഷകരുടേയും അവരുടെ നേതാക്കളുടേയും വിശ്വാസം നേടിയെടുക്കാന്‍ പെട്ടന്നാവില്ല.

ഇനി അവര്‍ വിശ്വസിച്ചാലും ക്യാപ്റ്റന്റെ തന്ത്രങ്ങള്‍ പയറ്റാന്‍ ഈ രണ്ട് പേര്‍ക്കും കഴിയുമോ എന്ന ചോദ്യം ബാക്കി. കര്‍ഷക നേതാക്കളും ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ക്യാപ്റ്റന്‍ അമരീന്ദര്‍സിങിലുണ്ടായിരുന്ന വിശ്വാസം പുതിയ മുഖ്യമന്ത്രിയില്‍ ഇല്ലെന്ന് അവര്‍ പരസ്യമായി തന്നെ പറയുകയും ചെയ്തു. ഇപ്പോൾ എങ്ങനെയെങ്കിലും സമരമൊന്നവസാനിപ്പിച്ചാൽ മതിയെന്ന ചിന്തയിലാണ് സമരക്കാർ .

പഞ്ചാബിന് നേരെയുണ്ടായ പ്രക്ഷോഭമാണ് കേന്ദ്രത്തിനു നേരെ ക്യാപ്റ്റൻ വഴി തിരിച്ചു വിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്താകെ ബിജെപി പടയോട്ടം നടത്തുമ്ബോഴാണ് ഹൈക്കമാന്‍ഡിനെ ഡല്‍ഹിയില്‍ ഇരുത്തി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പഞ്ചാബില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചത്. ബിജെപിയെ തറപറ്റിച്ചു എന്ന് മാത്രമല്ല സിഖ് സമുദായത്തിന്റെ സര്‍വ്വ പിന്തുണയുമുണ്ടായിരുന്ന അകാലിദള്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അപ്രമാദിത്വം അവസാനിപ്പിക്കാനും ക്യാപ്റ്റന് കഴിഞ്ഞു.

ഉത്തര്‍പ്രദേശും ബിഹാറും തമിഴ്നാടുമടക്കം പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്നില്‍ മുട്ടുകുത്തി അവരുടെ ഔദാര്യം കൊണ്ട് കിട്ടുന്ന സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഒരു പക്ഷെ അദ്യമായിട്ടാകും ഒരു പ്രാദേശിക പാര്‍ട്ടിയേയും ദേശീയ പാര്‍ട്ടിയേയും തറപറ്റിച്ച്‌ അധികാരത്തിലെത്തുന്നത്. അതിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് ക്യാപ്റ്റന് മാത്രം അവകാശപ്പെട്ടതാണ്. ആ ക്യാപ്ററനെയാണ് സിദ്ദുവെന്ന ബിജെപിവിമതന് വേണ്ടി ഹൈക്കമാന്‍ഡ് പിണക്കി വിട്ടത്. ക്യാപ്റ്റന്‍ മാറണമെന്ന് ഭൂരിപക്ഷം എംഎല്‍എമാരും ആവശ്യപ്പെട്ടു എന്നാണ് ഹൈക്കമാന്‍ഡ് ഇതിന് കാരണമായി പറഞ്ഞത്.

സിദ്ദുവും ക്യാപ്റ്റനും വാളെടുത്തിട്ട് നാളുകള്‍ ഏറെയായി. അപ്പോഴെല്ലാം സിദ്ദുവിന് പരസ്യ പിന്തുണ നല്‍കിയ ഹൈക്കമാന്‍ഡ് തന്നെയാണ് എംഎല്‍എമാരെ ക്യാപ്റ്റന് എതിരെ തിരിച്ചത്. കോണ്‍ഗ്രസിന് രാജ്യത്ത് ബാക്കിയുള്ളത് മൂന്ന് മുഖ്യമന്ത്രിമാര്‍ മാത്രമാണ്. പ്രതിപക്ഷ നേതാവ് പോലും പാര്‍ട്ടി വിട്ട സംസ്ഥാനങ്ങള്‍ നിരവധി. എംപിമാരും എംഎല്‍എമാരും മാത്രമല്ല പഞ്ചായത്തിലെ ജനപ്രതിനിധികള്‍ പോലും ദിവസേന കൊഴിഞ്ഞു പോകുന്നു. പല മുതിർന്ന നേതാക്കളും രാഹുലിന്റെയും പ്രിയങ്ക ഗാന്ധിയുടെയും അപക്വമായ നടപടികൾക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button