KottayamLatest NewsKeralaNews

തകർന്നത് രണ്ട് കുടുംബത്തിന്റെ സ്വപ്‌നങ്ങൾ: നിതിന കൊല്ലപ്പെട്ടതോടെ വീട് വിട്ട് അഭിഷേകിന്റെ കുടുംബം

കോട്ടയം: നിതിന മോളെ കൊല്ലാൻ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി സൂക്ഷിച്ചുവെന്ന് പ്രതി അഭിഷേക് ബൈജു പൊലീസിനോട് പറഞ്ഞു. പ്രണയം തുടരാൻ അഭ്യർഥിക്കാനും അതിനു വഴങ്ങിയില്ലെങ്കിൽ സ്വന്തം കൈത്തണ്ട മുറിച്ചു ഭീഷണിപ്പെടുത്താനുമാണ് തീരുമാനിച്ചിരുന്നതെന്നാണ് പ്രതി അഭിഷേക് പൊലീസിന്റെ ചോദ്യം ചെയ്യൽ വേളയിൽ ആദ്യം പറഞ്ഞിരുന്നത്. മകൻ കൊലപാതകക്കേസിൽ പ്രതിയായതോടെ വീട് മാറിയിരിക്കുകയാണ് അഭിഷേകിന്റെ കുടുംബം.

അഭിഷേക് നീതിനയെ കൊലപ്പെടുത്തതാണ് കത്തിയുമായി പോകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും പെൺകുട്ടിയുമായി ബന്ധമുള്ളതായി സൂചന ഉണ്ടായിരുന്നു എന്നും അഭിഷേകിന്റെ അച്ഛൻ ബൈജു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു. കൊലപാതകത്തെ പറ്റി കൂടുതൽ ഒന്നും അറിയില്ല എന്നും, പരീക്ഷയ്ക്കായി രാവിലെ എട്ടുമണിയോടെ അഭിഷേക് വീട്ടിൽ നിന്നും പോയതാണെന്നും പിന്നീട് കൊലപാതക വിവരമാണ് അറിയുന്നതെന്നും ബൈജു പറഞ്ഞു.

അഭിഷേകും നിതിനയും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്നം സംസാരിച്ച് പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ അഭിഷേക് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് അഭിഷേക് പെൺകുട്ടിയുടെ കഴുത്ത് അറുത്തത്. ഇതോടെ, തകർന്നത് രണ്ട് കുടുംബത്തിന്റെ സ്വപ്നങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button