Latest NewsKeralaNews

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ്: നഗരസഭയുടെ ഭരണം തകർക്കാന്‍ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയെന്ന് മേയര്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീടിന്റെ കരം ഉള്‍പ്പടെയുള്ള നികുതി പിരിക്കുന്നതില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രൻ. നികുതി തട്ടിപ്പിൽ പരിഭ്രാന്തര്‍ ആവേണ്ടതില്ലെന്നും ജനത്തിന് നഷ്ടം സംഭവിച്ചിട്ടില്ലെന്നും മേയര്‍ പറഞ്ഞു. നഗരസഭയ്ക്ക് വന്ന നഷ്ടം തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ച് പിടിക്കുന്നത് പരിഗണനയിലുണ്ട്. നികുതി വരവ് വച്ചിട്ടുണ്ടോയെന്ന് ജനം നേരിട്ട് നഗരസഭയില്‍ എത്തി പരിശോധിക്കണമെന്ന് പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, ഇതെല്ലം നഗരസഭ ഭരണം തകർക്കാന്‍ ലക്ഷ്യമിട്ടുള്ള ഗൂഢാലോചന ആണെന്നും മേയര്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീടിന്റെ കരം ഉള്‍പ്പടെയുള്ള നികുതി പിരിക്കുന്നതില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിൽ വീടിന്റെ കരം അടച്ച 30 ലക്ഷത്തിലേറെ രൂപ ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്ന് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്.

Read Also  :  സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ: തിയേറ്ററുകൾ തുറക്കും, വിശദ വിവരങ്ങൾ അറിയാം

ഇതോടെ 25 ലക്ഷത്തിന്‍റെ തിരിമറി നടന്ന നേമം സോണിലെ സൂപ്രണ്ട് എസ് ശാന്തി അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. നികുതി തട്ടിപ്പില്‍ കൗണ്‍സില്‍ ഹാളില്‍ ബിജെപി സമരം തുടരുകയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ബിജെപി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button