Latest NewsKeralaNattuvarthaNewsIndia

ഇൻസ്റ്റഗ്രാം വഴി ലവ് ജിഹാദ്: വടകരയിൽ മതപരിവർത്തനം നടത്തുന്നതിനിടയിൽ രക്ഷിതാക്കളുടെ ഇടപെടൽ, യുവതിയെ മോചിപ്പിച്ച് കോടതി

കോഴിക്കോട്: വടകരയില്‍ ഇൻസ്റ്റഗ്രാം വഴി ലവ് ജിഹാദിൽപ്പെട്ട പെണ്‍കുട്ടിയെ കോടതി ഇടപെട്ട് മോചിപ്പിച്ചു. വടകര സ്വദേശിയായ യുവതിയാണ് മാസങ്ങള്‍ക്ക് മുൻപ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മുസ്ലിം യുവാവിന്റെ കെണിയിൽ അകപ്പെട്ടത്. തുടർന്ന് യുവാവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ കൊണ്ടുപോവുകയായിരുന്നു.

Also Read:കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: ഞായറാഴ്ച്ച മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

പ്രണയിച്ച് കെണിയിൽ വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ പൊന്നാനിയിലുള്ള മതപരിവര്‍ത്തന കേന്ദ്രത്തില്‍ എത്തിക്കുകയും, മതം മാറാന്‍ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. വഴങ്ങാതിരുന്ന യുവതി തന്ത്രപൂര്‍വ്വം രക്ഷപ്പെട്ട് സ്വന്തം വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

എന്നാൽ ഇതേ തുടർന്ന് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നാരോപിച്ച്‌ യുവാവ് പോലീസിൽ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ വടകര കോടതിയില്‍ ഹാജരാക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി വീട്ടുകാർക്കൊപ്പം പോകണമെന്ന് കോടതിയെ ബോധിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button