ThiruvananthapuramLatest NewsKeralaNewsCrime

അധ്യാപികയുടെ ക്രൂരതയിൽ കാഴ്ച നഷ്ടപ്പെട്ടു: കൂലിപ്പണിക്കു പോലും ആരും വിളിക്കുന്നില്ലെന്ന് 24 കാരൻ

തിരുവനന്തപുരം: ക്ലാസിൽ ശ്രദ്ധിക്കാ‍ത്തതിന്റെ പേരിൽ അധ്യാപിക എ‍റി‍ഞ്ഞ പേന ഇടതു‍കണ്ണിലെ കൃഷ്ണമ‍ണിയിൽ ത‍റച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ അധ്യാപികക്ക് കഠിന തടവ് ലഭിച്ചെങ്കിലും ഈ ശിക്ഷ എങ്ങനെ പകരമാകുമെന്ന് അൽ അമീൻ ചോദിക്കുന്നു. 16 വർഷം മുൻപുണ്ടായ സംഭവത്തിൽ തിരുവനന്തപുരം പോക്സോ കോടതി മലയിൻകീഴ് ക‍ണ്ടല ഗവ. സ്കൂളിലെ മുൻ അധ്യാപിക തൂങ്ങാംപാറ സ്വദേശിനി ഷെരീ‍ഫ ഷാജഹാനെ ഒരു വർഷം കഠിന തടവിനു ശിക്ഷിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ മൂന്നു മാസം അധിക തടവും അനുഭവിക്കണം. മൂന്നു ലക്ഷം രൂപ പിഴയും ജഡ‍്ജി കെ.വി.രജനീഷ് വിധി‍ച്ചു.

Also Read: സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു സഖാവ്’: ചിത്രം പങ്കിട്ട് രോഷക്കുറിപ്പുമായി റഹീം

‘നഷ്ടപ്പെട്ടതു നഷ്ടപ്പെട്ടു. കോടതി വിധിയിൽ ആഹ്ലാദി‍ക്കുന്നില്ല. ആശ്വാസമുണ്ട്. കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ട എന്റെ ഇടതുകണ്ണിന്, മറ്റൊരാൾക്കു നൽകുന്ന ശിക്ഷ എങ്ങനെ പകരമാകും…? എന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. 24 വയസ്സായി. ലൈസൻസും പാസ്പോർട്ടും എടുക്കാനായി അധികൃതരെ സമീപിച്ചപ്പോൾ തിരിച്ചയച്ചു. കൂലിപ്പണിക്കു പോലും ആരും വിളിക്കുന്നില്ല…കണ്ണുള്ള‍വരെങ്കിലും ഇതു കാണണം..എനിക്കും ജീവി‍ക്കണ്ടേ…പൊലീസിൽ ചേരണ‍മെന്നായിരുന്നു സ്വപ്നം…’– മാറനല്ലൂർ ക‍ണ്ടല ചിറ‍യ്ക്കോട് പുത്തൻവീട്ടിൽ എസ്.അൽ അമീ‍ന്റെ പറയുന്നു.

കൂലിപ്പണിക്കാരനായ പി.സ‍യ്യദ് അലി–എ.സുമയ്യ ബീവി ദമ്പതികളുടെ മൂത്ത മകനാണ് അൽ അമീൻ. ബികോം വിദ്യാർഥി അഫ്സൽ സഹോദരനാണ്. അൽ അ‍മീന്റെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് മലയിൻകീഴ് പൊലീസ് അധ്യാപികയ്ക്കെതിരെ അന്നു കേസെടുത്തിരുന്നു. ആറു മാസത്തേക്ക് സസ്പെൻ‍ഡു ചെയ്തെങ്കിലും ഒരു മാസം കഴിഞ്ഞ് അധ്യാപിക സർവീസിൽ തിരികെ പ്രവേശിച്ചു. പിന്നീട് നെയ്യാറ്റിൻകരയിലെ സ്കൂളിലേക്കു മാറിയ ഇവർ 4 വർഷം മുൻപു വിരമിച്ചു. ചികിത്സ കഴിഞ്ഞ് 4 മാസത്തിനു ശേഷം ഇതേ സ്കൂളിൽ തിരിച്ചെത്തിയ അൽ അമീൻ പത്താം ക്ലാസ് പഠനം പൂർത്തിയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button