ThiruvananthapuramKeralaLatest NewsNews

‘സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു സഖാവ്’: ചിത്രം പങ്കിട്ട് രോഷക്കുറിപ്പുമായി റഹീം

തിരുവനന്തപുരം: പാലാ സെന്‍റ് തോമസ് കോളജിൽ നടന്ന ക്രൂരകൊലപാതകത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം. യെസ് എന്ന് മാത്രമല്ല, നോ എന്ന് കൂടി കേട്ട് വളരാൻ പുതിയ തലമുറയെ നമ്മൾ പഠിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് റഹീം പറയുന്നു. കൊല്ലപ്പെട്ട നിതിനയുടെ ചിത്രം പങ്കുവച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

കുറിപ്പ് വായിക്കാം:

Also Read: നിതിന കൊലപാതകം: ഒരാഴ്ച മുമ്പ് പുതിയ ബ്ലേഡ് വാങ്ങി സൂക്ഷിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി

ബന്ധങ്ങളിൽ വീണ്ടും ചോര പടരുന്നു. അടുത്ത കാലത്തായി നിരവധി കൗമാരക്കാരാണ് സുഹൃത്തായിരുന്നവരുടെ കൊലക്കത്തിക്ക് ഇരയായത്.ഇന്ന് പാലാ സെന്റ് തോമസ് കോളേജിൽ വച്ചു ഒരു പെൺകൊടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. നിതിനാ മോൾ . ഡിവൈഎഫ്ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ്പ്രസിഡന്റ് കൂടി ആയിരുന്നു.

സാമൂഹ്യ അടുക്കളയിലും മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സഖാവ്. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അപമാനകരമാണ്.ഭാവിയിൽ സമൂഹത്തിന് തുണയാകേണ്ട,വ്യത്യസ്‌ത മേഖലകളിൽ ശോഭിക്കേണ്ട പ്രതിഭകളാണ് “സുഹൃത്തിന്റെ”ചോരക്കൊതിയിൽ ഇല്ലാതാകുന്നത്.ഇതൊരു സാമൂഹ്യ പ്രശ്നമാണ്.

യെസ് എന്ന് മാത്രമല്ല,നോ എന്ന് കൂടി കേട്ട് വളരാൻ പുതിയ തലമുറയെ നമ്മൾ പഠിപ്പിക്കേണ്ടിയിരിക്കുന്നു.വിജയങ്ങൾ മാത്രമല്ല ജീവിതത്തിൽ,പരാജയങ്ങളും സ്വാഭാവികമെന്ന് കുട്ടികൾ പഠിക്കണം.സാമൂഹ്യ ഇടങ്ങൾ ഇല്ലാതാവുകയും,സംഘർഷ രഹിതമായ അനുഭവങ്ങളിലൂടെ വളർന്നു വരികയും ചെയ്യുന്നകൗമാരം ഇന്ന് സാമൂഹ്യ പ്രശ്നമായി വളരുന്നു.ഒരു നിമിഷം കൊണ്ട്,സ്നേഹിച്ചിരുന്ന സുഹൃത്തിനെ ക്രൂരമായി കൊന്നു തള്ളാൻ മടിയില്ലാത്ത ക്രിമിനൽ മനസ്സുമായി നടക്കുന്നകൗമാരത്തെ നമുക്ക് തിരുത്തിയേ മതിയാകൂ..

ഇനി ഇതുപോലെ ഒരു ദുരന്ത വാർത്തയും ഉണ്ടാകാതിരിക്കട്ടെ.ആൺ പെൺ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ചു പുനർവായന വേണം.ഇഷ്ടമുള്ള ഒരാൾ എന്നാൽ,തന്റെ കയ്യിലെ പാവ അല്ല എന്ന ബോധം കൗമാരക്കാരിൽ വളരണം.കൊല്ലപ്പെട്ട നിതിനാ മോളുടെ വീട് സന്ദർശിച്ചു.കുറ്റവാളിക്ക് പരമാവധിശിക്ഷ ലഭിക്കാൻ എല്ലാ നിയമ സഹായവും ഉറപ്പാക്കും. നിതിനയ്ക്ക് ആദരാഞ്ജലികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button