Latest NewsIndiaNews

ഭരണം പിടിച്ചടക്കാൻ ലക്ഷ്യമിട്ട് അനധികൃത കുടിയേറ്റക്കാർ പ്രവർത്തിക്കുന്നു: വെളിപ്പെടുത്തലുമായി അസം മുഖ്യമന്ത്രി

ഗുഹാവത്തി : സംസ്ഥാനത്തിന്റെ ഭരണം പിടിച്ചടക്കാൻ അനധികൃത കുടിയേറ്റക്കാർ ലക്ഷ്യമിടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 2050 ഓടെ ഇത് സാദ്ധ്യമാക്കാനായിരുന്നു ഇവരുടെ ഉദ്ദേശ്യം. സ്വാധീനമുള്ള സമൂഹങ്ങൾക്ക് മേൽ ഭൂരിപക്ഷമായി വളരാനും ഇവർ ലക്ഷ്യമിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഡാരംഗ് ജില്ലയിലെ ഗോരുഖുതിയിൽ നിന്നും സർക്കാർ കുടിയൊഴിപ്പിച്ചവരിൽ ഈ ലക്ഷ്യവുമായി എത്തിയവരും ഉൾപ്പെടുന്നുണ്ട്. എന്നാൽ അസമിലെ മുഴുവൻ മുസ്ലീങ്ങളും ഭൂരിപക്ഷമായി മാറി അധികാരം പിടിച്ചെടുക്കാൻ ലക്ഷ്യമിടുന്നവരല്ല. ഒരു വിഭാഗം മാത്രമാണ് ഇതെല്ലാം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പതുക്കെ നിയോജക മണ്ഡലങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കുകയാണ് ഇവരുടെ പദ്ധതിയെന്നും ഹിമന്ത വ്യക്തമാക്കി.

Read Also  :  മോന്‍സൻ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണം, രാജി വച്ചതിന് പിറകെ കോൺഗ്രസിന്റെ കുതികാൽ വെട്ടി വി എം സുധീരൻ

മുഖ്യമന്ത്രി ആയതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ ബർക്കേത്രി, ബച്ചാദ്രബാ, മംഗൽദായ് എന്നീ നിയോജക മണ്ഡലങ്ങളിലെ ജനസംഖ്യാ അനുപാതത്തിൽ വലിയ വ്യത്യാസം ഉള്ളതായി വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ഗോരുഖുതിയിൽ നിന്നും 10,000 അനധികൃത കുടിയേറ്റക്കാരെ കുടിയൊഴിപ്പിച്ചു. ഇതിൽ ആറായിരത്തോളം ആളുകൾ ദേശീയ പൗരത്വ പട്ടികയിൽ ഇല്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button