
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അനധികൃത ആയുധ നിര്‍മ്മാണ ശാല കണ്ടെത്തി. ദുര്‍ഗാപൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അസാനോള്‍ മേഖലയിലാണ് ആയുധനിര്‍മ്മാണ ശാല കണ്ടെത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച സൂചനകള്‍ക്കനുസരിച്ചാണ് റെയ്ഡ് നടന്നത്.
ഉത്തര്‍പ്രദേശില്‍ പിടിക്കപ്പെട്ട ഭീകരരില്‍ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് പശ്ചിമബംഗാളിലേക്ക് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം എത്തിയത്. രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. വലിയ തോതില്‍ തോക്കുകളും സ്‌ഫോടകവസ്തുക്കളും നിര്‍മ്മിക്കുന്നതായാണ് കണ്ടെത്തല്‍.
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പിസ്റ്റളുകള്‍, പാതിനിര്‍മ്മാണത്തിലുള്ള ആയുധങ്ങളെ ന്നിവയും കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ ആയുധനിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളും പിടിച്ചെടുത്തവയില്‍ പെടുന്നു. 25 പിസ്റ്റളുകളുമായി ആഷ് മുഹമ്മദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments