Latest NewsUAENewsInternationalGulf

അൽഹൊസ്ൻ ഗ്രീൻ പാസ് കാണിക്കേണ്ടത് എവിടെയെല്ലാം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അബുദാബി: 16 വയസ്സിനു മുകളിലുള്ളവർക്ക് അബുദാബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിർബന്ധമാണ്. കോവിഡ് വാക്‌സിൻ, പിസിആർ ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗ്രീൻ പാസ് ലഭിക്കുക. സ്വദേശികൾക്കും വിദേശികൾക്കും ഇതര എമിറേറ്റിൽ നിന്ന് അബുദാബിയിൽ എത്തുന്നവർക്കും വിനോദ സഞ്ചാരികൾക്കും ഗ്രീൻ പാസ് നിർബന്ധമാണ്. അൽഹൊസൻ ആപ്പുമായി വാക്‌സിൻ വിവരങ്ങളും പിസിആർ ടെസ്റ്റ് ഫലവും ബന്ധിപ്പിച്ചാണ് ഗ്രീൻ പാസ് ലഭിക്കുക.

Read Also: കൃഷ്ണനെ വരയ്ക്കുന്നതിലും മാന്യത വേശ്യാവൃത്തിയെന്ന് സഹോദരൻ, ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീമിന്റെ ജീവനോപാധി കൃഷ്ണൻ

2 ഡോസ് വാക്‌സീൻ എടുത്ത 16 വയസ്സിനു മുകളിലുള്ളവർക്ക് 30 ദിവസത്തേക്ക് ഗ്രീൻ പാസ് ലഭിക്കും. വാക്‌സീൻ എടുക്കാത്തവർക്ക് പിസിആർ നെഗറ്റീവ് ആണെങ്കിൽ 7 ദിവസത്തേക്കാണ് ഗ്രീൻ പാസ്. 2 വിഭാഗത്തിലും കാലാവധിക്കകം പിസിആർ എടുത്താൽ തുല്യകാലയളവിലേക്കു പുതുക്കും. 16 വയസ്സിനു താഴെയുള്ളവർക്ക് പിസിആർ ഇല്ലാതെ സ്വമേധയാ ഗ്രീൻ പാസ് ലഭിക്കും. .അതേസമയം സിനോഫാം 2 ഡോസ് വാക്‌സിൻ എടുത്തവർ 6 മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് എടുത്താൽ മാത്രമെ ഗ്രീൻ പാസ് നിലനിൽക്കൂ.

റസ്റ്ററന്റ്, കോഫി ഷോപ്പ്, ജിം, വിനോദ-കായിക കേന്ദ്രങ്ങൾ, ഹെൽത്ത് ക്ലബ്, ഹോട്ടൽ, റിസോർട്ട്, മ്യൂസിയം, സാംസ്‌കാരിക കേന്ദ്രങ്ങൾ, തീം പാർക്ക്, യൂണിവേഴ്‌സിറ്റി, സർക്കാർ-സ്വകാര്യ സ്‌കൂളുകൾ, നഴ്‌സറികൾ എന്നിവിടങ്ങളിലെ പ്രവേശനത്തിനു ഇതു ആവശ്യമാണ്. അൽഹൊസൻ ആപ്പിലാണ് കാണിക്കേണ്ടത്. എന്നാൽ സൂപ്പർമാർക്കറ്റ്, ഫാർമസി എന്നിവിടങ്ങളിൽ ഗ്രീൻ പാസ് ആവശ്യമില്ല.

Read Also: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ്: നഗരസഭയുടെ ഭരണം തകർക്കാന്‍ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയെന്ന് മേയര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button