കൊളംബോ : ചൈനയില്‍ നിര്‍മ്മിക്കുന്ന വളത്തില്‍ ദോഷകരമായ ബാക്ടീരിയകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തില്‍ നിന്നുള്ള വളത്തിന് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക. ഇതോടെ ഗുണനിലവാര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 96,000 ടണ്‍ വളം ഇറക്കുമതി ചെയ്യുന്നതിനുള്ള കരാര്‍ ചൈന റദ്ദാക്കി. ചൈനയുമായുള്ള വളം കരാര്‍ റദ്ദാക്കണമെന്ന് കാര്‍ഷിക ഡയറക്ടറേറ്റ് ജനറല്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ചൈനയിലെ ക്വിംഗ്ഡാവോ സീവിന്‍ ബയോടെക് ഗ്രൂപ്പ് കോ ലിമിറ്റഡില്‍ നിന്ന് 63,000 ഡോളര്‍ നിരക്കില്‍ 99,000 മെട്രിക് ടണ്‍ ജൈവ വളം ഇറക്കുമതി ചെയ്യാനായിരുന്നു ശ്രീലങ്കയുടെ തീരുമാനം. എന്നാല്‍ ഈ വളത്തില്‍ മണ്ണിന് ദോഷകരമായ ബാക്ടീരിയകളെ കണ്ടെത്തിയതായി കൃഷി മന്ത്രി മഹിന്ദാനന്ദ ആലുത്ഗാമഗേ പറഞ്ഞു.
ചരക്ക് ശ്രീലങ്കയിലേക്ക് അയയ്ക്കാന്‍ തയ്യാറാണെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞെങ്കിലും ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. നിരോധനവും വിദേശനാണ്യ ക്ഷാമവുമായി ബന്ധമില്ലെന്നും ആരോഗ്യകരമായ കൃഷിക്കാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
Post Your Comments