ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇനി അതിവേഗ ഇന്റര്‍നെറ്റ്. രാജ്യത്തെ ബ്രോഡ്ബാന്റ് മേഖല പിടിച്ചെടുക്കാന്‍ ആഗോള ഭീമന്മാരായ എലോണ്‍ മസ്‌കും ആമസോണ്‍ കമ്പനി മേധാവി ജെഫ് ബെസോസും ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി രാജ്യത്ത് എത്തിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ടെലിക്കോം മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്ന സുനില്‍ മിത്തലിന്റെ എയര്‍ടെല്ലിനും മുകേഷ് അംബാനിയുടെ റിലയന്‍സിനും ഇത് വലിയ വെല്ലുവിളിയാകുമെന്നാണ് സൂചന.
ഇന്ത്യയില്‍ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കും ആമസോണും ടെലികോം മന്ത്രാലയവും ബഹിരാകാശ വകുപ്പുമായി പ്രത്യേക കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments