അടൂര്‍: ശസ്ത്രക്രിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അടൂര്‍ വില്ലേജ് ഓഫീസര്‍ മരിച്ചു. കൊട്ടാരക്കര കലയപുരം വാഴോട്ടു വീട്ടില്‍ ജയകുമാറിന്റെ ഭാര്യ കല (49) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം സംഭവിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ പിഴവെന്നാരോപിച്ച് കലയുടെ ബന്ധുക്കള്‍ രംഗത്ത് എത്തി.
Read Also : ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം: മൂക്കില്‍ വെള്ളമൊഴിച്ച് ജലസമാധിക്ക് ഒരുങ്ങി ആചാര്യ മഹാരാജ്
അടൂര്‍ ഹോളി ക്രോസ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഡോ. സുരേഷിന്റെ നേതൃത്വത്തില്‍ കലയ്ക്ക് തൈറോയ്ഡിനുള്ള ശസ്‌ക്രിയ നടത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ കലയ്ക്ക് ഹൃദയാഘാതമുണ്ടാവുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് രാവിലെ 7.45 ന് കലയെ കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റാനൊരുങ്ങി. വിവരമറിഞ്ഞ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം കൂട്ടി. ഇവരുടെ നിര്‍ബന്ധം മൂലം ശസ്ത്രക്രിയ നടത്തിയ ഡോ. സുരേഷ്, ഡോ.പി.ജി. ജോര്‍ജ് എന്നിവരും രണ്ടു നഴ്‌സുമാരും ഉള്‍പ്പടെ സ്പാന്‍ ഐസിയു ആംബുലന്‍സില്‍ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ 9.30 ഓടെ മരണം സംഭവിച്ചു. ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നു.
മരണ കാരണം ആശുപത്രിയുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥയാണെന്ന
ബന്ധുക്കളുടെ പരാതിയില്‍ അടൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. അപ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ മരണ കാരണം അറിയാന്‍ സാധിക്കുക.
Post Your Comments