![](/wp-content/uploads/2021/10/whatsapp_image_2021-10-01_at_10.01.30_am_800x420.jpeg)
തിരുവനന്തപുരം: പേന കൊണ്ടെറിഞ്ഞ് മൂന്നാം ക്ലാസുകാരന്റെ കാഴ്ച നഷ്ടപ്പെടുത്തിയ അദ്ധ്യാപികയ്ക്ക് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി. പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന കുട്ടിയുടെ നേർക്കാണ് അദ്ധ്യാപിക പേന വലിച്ചെറിഞ്ഞത്. തുടർന്ന് കുഞ്ഞിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ ഒരുവര്‍ഷം കഠിനതടവും മൂന്നുലക്ഷം പിഴയുമാണ് കോടതി വിധിച്ചത്.
Also Read:ആരോഗ്യമുള്ള ശരീരത്തിന് വേണം ചൂടുള്ള നാരങ്ങ വെള്ളം!
പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണമെന്ന് പോക്സോ കോടതി ജഡ്ജി കെ.വി. രജനീസ് ഉത്തരവിട്ടു. മലയിന്‍കീഴ് കണ്ടല ഗവണ്‍മെന്റ് സ്‌കൂളിലെ അദ്ധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് ഈ വിധത്തിൽ ശിക്ഷിച്ചത്. ക്ലാസില്‍ മറ്റു കുട്ടികളുമായി സംസാരിക്കുന്നതുകണ്ട് വലിച്ചെറിഞ്ഞ ബോള്‍പേന എട്ടുവയസ്സുകാരന്റെ ഇടതുകണ്ണില്‍ തുളച്ചുകയറിയാണ് കാഴ്ച പൂര്‍ണമായും നഷ്ടമായത്. മൂന്നു ശസ്ത്രക്രിയ ചെയ്തെങ്കിലും ഫലമുണ്ടായില്ല.
2005 ജനുവരി 18 ന് നടന്ന സംഭവത്തിൽ അദ്ധ്യാപികയെ ആറുമാസം സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും വീണ്ടും ആ സ്‌കൂളില്‍ത്തന്നെ നിയമിക്കുകയായിരുന്നു. സ്കൂൾ അധികൃതരുടെ ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു രൂപപ്പെട്ടിരുന്നത്.
Post Your Comments