ErnakulamMalappuramKeralaNattuvarthaLatest NewsNews

യോഗ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനം: നിരവധി സത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ

ഇയാൾ മൂന്ന്​ വർഷമായി മരടിൽ കരാട്ടെ, യോഗ എന്നിവ പഠിപ്പിക്കുന്ന സ്ഥാപനം നടത്തി വരികയാണ്

മരട്: യോഗ ക്ലാസിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയിന്മേൽ യുവാവിനെ ​പോലീസ്​ അറസ്റ്റ് ചെയ്തു. നിരവത്ത് റോഡിലെ ‘ബോധി ധർമ്മ സ്കൂൾ ഓഫ് ആർട്സ്’ ഉടമ മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്ത് (39) ആണ് മരട് പോലീസിന്‍റെ പിടിയിലായത്. സംഭവത്തിന് ശേഷം പ്രതി നാട്ടിലേക്ക്​ പോയതായി വിവരം ലഭിച്ചതിനെ തുടർന്ന് മരട് പോലീസ് പൊന്നാനിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

സ്ഥാപനത്തിൽ കരാട്ടെ പഠനത്തിനായിഎത്തിയ തിരുവനന്തപുരം സ്വദേശിനിയെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മൂന്ന്​ വർഷമായി മരടിൽ കരാട്ടെ, യോഗ എന്നിവ പഠിപ്പിക്കുന്ന സ്ഥാപനം നടത്തി വരികയാണ്. പരിശീലനത്തിനായി സ്ത്രീകളും പുരുഷൻമാരുമായി ധാരാളം പേരാണ് സ്ഥാപനത്തിൽ എത്തിയിരുന്നത്.

ഷര്‍ട്ട് ഇടാത്ത ചിത്രം ഉള്‍പ്പടെ പെണ്‍കുട്ടിക്ക് അയച്ചുനല്‍കി അദ്ധ്യാപകൻ: പ്രതിഷേധം; സസ്‌പെന്‍ഷന്‍

സ്ത്രീകളെ വശീകരിക്കുന്നതിനായി ഇയാൾ അതിരാവിലേയും വൈകിട്ടും പ്രത്യേകം ക്ലാസുകൾ സജ്ജീകരിച്ചിരുന്നു. ലൈംഗിക ചൂഷണം ചെയ്യുന്നതിനായി അതിരാവിലെ മറ്റാരും വരാത്ത സമയത്ത് പരിശീലനത്തിനായി യുവതിക്ക് സമയം ക്രമീകരിക്കുകയായിരുന്നു. നേരത്തെ ഇതേ രീതിയിൽ തമിഴ്നാട് സ്വദേശിനിയെ ലൈഗിംക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ ഇയാളെ മരട് പോലീസ് റിമാൻഡ്​ ചെയ്തിരുന്നു. ഇയാൾ നിരവധി സത്രീകളെ ഇതേ രീതിയിൽ ലൈംഗിക ചൂഷണം ചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button