KeralaLatest News

തന്റെ നഗ്ന വീഡിയോ കൃത്രിമം, വീഡിയോകോൾ വിളിച്ച യുവതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐ നേതാവ്

കോള്‍ അറ്റൻഡ് ചെയ്തപ്പോള്‍ ഇവര്‍ നഗ്‌നയായിരുന്നെന്നും ഇത് കണ്ടയുടന്‍ താന്‍ ഫോണ്‍ കട്ട് ചെയ്‌തെന്നും നേതാവ്

മൂന്നാര്‍: ഡി.വൈ.എഫ്.ഐ. നേതാവിന്റേതെന്ന് പറഞ്ഞ് നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തിൽ പരാതി. ഇത് വ്യാജമായി നിര്‍മിച്ച യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിഫി നേതാവ് പോലീസില്‍ പരാതി നല്‍കി. വീഡിയോകോളില്‍ വിളിച്ച യുവതി, ദൃശ്യങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും പരാതിയിലുണ്ട്. ദൃശ്യങ്ങള്‍ക്കുപിന്നില്‍ തട്ടിപ്പുസംഘമാണെന്നും സംശയിക്കുന്നു.

സി.പി.എം. മൂന്നാര്‍ ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗവുമായ യുവാവിന്റേതെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. അജ്ഞാത നമ്പരില്‍നിന്ന് ഒരു സ്ത്രീ വീഡിയോകോള്‍ ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നെന്നാണ് പരാതി. കോള്‍ അറ്റൻഡ് ചെയ്തപ്പോള്‍ ഇവര്‍ നഗ്‌നയായിരുന്നെന്നും ഇത് കണ്ടയുടന്‍ താന്‍ ഫോണ്‍ കട്ട് ചെയ്‌തെന്നും നേതാവ് പറയുന്നു. പിന്നീട് ദൃശ്യം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് പരാതി.

രാഷ്ട്രീയ എതിരാളികളാണ് ഇതിനുപിന്നിലെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇയാള്‍ മൂന്നാര്‍ എസ്.എച്ച്.ഒ.ക്ക് പരാതി നല്‍കിയിരിക്കുന്നത്. ദേശീയപാതയോരത്തുനിന്ന് വാക്‌സിന്‍ ചലഞ്ച് എന്ന പേരില്‍ രണ്ടു മാസം മുന്‍പ് ഇരുമ്പു സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണവിധേയനാണ് ഈ നേതാവ്. ഇതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്നും ഇയാളെ നീക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button