ന്യൂഡൽഹി: സമ്പന്നരുടെ പട്ടികയിൽ ഒന്നാമനായി ഇടംപിടിച്ച് മുകേഷ് അംബാനി. ‘ഹുറൂണ്‍ ഇന്ത്യ-ഐ.ഐ.എഫ്.എല്‍ വെല്ത്’ പ്രസിദ്ധീകരിച്ച പട്ടികയുടെ അടിസ്ഥാനത്തിലാണ് സമ്പന്നരുടെ പേര് പുറത്ത് വന്നത്. ആയിരം കോടിയിലേറെ വരുമാനമുള്ള 1007 പേരാണ് രാജ്യത്തുള്ളത്. ഇതില്‍ 13 പേര് ലക്ഷം കോടിയിലധികം സമ്പാദ്യമുള്ളവരാണ്. ഹുറൂണ്‍ പട്ടികയില്‍ പത്താം വര്‍ഷവും തുടര്‍ച്ചയായി റിലയന്‍സ് മേധാവി മുകേഷ് അംബാനിയാണ് സമ്പന്നരില്‍ ഒന്നാമത്. 7,18,000 കോടിയാണ് സമ്പാദ്യം. 2020നേക്കാള്‍ ഒമ്പത് ശതമാനം വര്‍ധന.
Read Also: കുടിക്കാനായി കരടിമൂത്രം തിളപ്പിച്ചു: കാട്ടുതീ പടർത്തിയതിനു യുവതി അറസ്റ്റിൽ
അദാനി കുടുംബത്തിന്റെ സമ്പാദ്യം 5,05,900 കോടിയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ 1,40,200 കോടിയില്‍നിന്ന് 261 ശതമാനം വര്‍ധനയാണ് ആസ്തിയില്‍ അദാനി കുടുംബത്തിനുണ്ടായത്. ഇതോടെ ഏഷ്യയിലെ രണ്ടാമത്തെ അതി സമ്പന്നനായും ഗൗതം അദാനി മാറി. അദാനി ഗ്രൂപ് മേധാവി ഗൗതം അദാനി കഴിഞ്ഞ ഒരു വര്‍ഷം പ്രതിദിനം നേടിയത് 1,000 കോടിയിലേറെ രൂപയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം അദാനിക്ക് ആകെ ലഭിച്ചത് 3,65,700 കോടി രൂപ. 31,300 കോടി സമ്പാദ്യത്തോടെ ഗോദ്റെജ് കുടുംബാംഗം സ്മിത വി. കൃഷ്ണയാണ് വനിതകളിലെ അതിസമ്പന്ന. തൊട്ടുപിന്നില്‍ ബയോകോണ്‍ മേധാവി കിരണ്‍ മജൂംദാര്‍ ഷായാണ് (28,200 കോടി).
Post Your Comments