കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രശസ്തരായ പലരുടെയും പേരിൽ തട്ടിപ്പു നടത്തിയതായാണ് പുറത്ത് വരുന്ന വാർത്തകൾ. തമിഴ് നടന്‍ വിക്രത്തിന്റെ പേരിലും ഇയാൾ തട്ടിപ്പ് നടത്തിയതായിയതായാണ് പുതിയ പരാതി. മട്ടാഞ്ചേരിയിലെ പുരാവസ്തുശാല വാങ്ങാന്‍ മോന്‍സന്‍ എത്തിയത് വിക്രത്തിന്റെ ബിനാമി എന്ന പേരിലാണ്. അന്‍പത് കോടി രൂപയ്ക്ക് സ്ഥാപനം വാങ്ങാമെന്ന് മോന്‍സന്‍ പറഞ്ഞതായി സ്ഥാപന ഉടമ അബ്ദുള്‍ സലാം വ്യക്തമാക്കി. എച്ച്എസ്ബിസി ബാങ്കില്‍ പണമുണ്ടെന്ന് രേഖ കാട്ടി തന്നെ കബളിപ്പിച്ചതായും സലാം പറഞ്ഞു.
അതേസമയം, പുരാവസ്തു തട്ടിപ്പു കേസുകളില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലിനെ ഡോക്ടര്‍ എന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും ഹരിപ്പാട്ടെ ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് മോന്‍സന്‍ ചികിത്സ ഏര്‍പ്പാടാക്കിയെന്നും നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. താനറിയാതെ ആശുപത്രിയിലെ പണവും നല്‍കിയെന്നും മോന്‍സന്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. പിന്നീട് മോന്‍സനെ കണ്ടിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
എന്നാൽ മോന്‍സനെതിരെ പരാതി നല്‍കിയവരില്‍ രണ്ടു പേർ തട്ടിപ്പുകാരാണെന്നും അവരെ തനിക്ക് നേരിട്ടറിയാമെന്നും ശ്രീനിവാസന്‍ പറഞ്ഞു. സ്വന്തം അമ്മാവനില്‍നിന്നു കോടികള്‍ തട്ടിയെടുത്തയാളാണ് ഒരാളെന്നും പണത്തിനോട് ആത്യാര്‍ത്തിയുള്ളവരാണ് മോന്‍സന് പണം നല്‍കിയതെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
Post Your Comments