
പ്ലാസ്റ്റിക് കുപ്പിയുടെ കഴുത്തിൽ ജനനേന്ദ്രിയം കുരുങ്ങിയ നിലയിൽ രണ്ടു മാസത്തോളം ജീവിച്ച യുവാവ് ചികിത്സതേടി. ചികിത്സതേടി ആശുപത്രിയിലെത്തിയ യുവാവിനെ രക്ഷപെടുത്തി ഡോക്ടർമാർ. സ്വയംഭോഗത്തിനായി നടത്തിയ പരീക്ഷണം ഒടുവിൽ കുരുക്കായി മാറുകയായിരുന്നു. നേപ്പാളിലാണ് സംഭവം. വിഷാദരോഗത്തിനു അടിമയായ ഇയാൾ നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ‘ഡെയിലി മെയിൽ’ റിപ്പോർട്ട് ചെയ്യുന്നു.
സ്വയംഭോഗം വ്യത്യസ്ത രീതിയിൽ നടത്തുന്നതിനായി ചെയ്ത പരീക്ഷണം പാളുകയായിരുന്നു. കടുത്ത വിഷാദത്തിലായ ഇയാൾ വിവരം വീട്ടുകാരിൽ നിന്നും മറച്ചുവയ്ക്കുകയായിരുന്നു. വിവരം ആരെയും അറിയിക്കാൻ ഇയാൾ തയ്യാറായില്ല. ഇങ്ങനെ രണ്ട് മാസത്തോളം ഈ അവസ്ഥയിലായിരുന്നു യുവാവ് മുന്നോട്ട് പോയത്. വേദന കൂടിയതോടെയാണ് ചികിത്സതേടിയത്. ജനനേന്ദ്രിയം കുപ്പിയിൽ നിന്ന് മോചിപ്പിക്കാൻ കേബിൾ വയർ കട്ടറുകൾ ഉപയോഗിക്കേണ്ടിവന്നു.
ഇങ്ങനെ സംഭവിക്കുമ്പോൾ രക്ത വിതരണം തടയപ്പെടുകയും ലിംഗം അഴുകാൻ കാരണമാവുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു. കൊയ്രാള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിലെ ഡോക്ടർമാർ പറയുന്നതനുസരിച്ച് രക്തയോട്ടത്തിന്റെ അഭാവം മൂലം ലിംഗം വീർക്കുകയും രോഗി അപകടാവസ്ഥയിലേക്കു നീങ്ങുകയുമായിരുന്നു. ഇനിയും വൈകിയിരുന്നുവെങ്കിൽ സംഭവം കൈവിട്ട് പോകുമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു.
Post Your Comments