KollamKeralaNattuvarthaLatest NewsNewsCrime

കൊവിഡ് ചികിത്സയ്ക്കിടെ ആംബുലന്‍സ് ഡ്രൈവറുമായി പ്രണയം: പിന്മാറിയതോടെ പെണ്‍കുട്ടി ജീവനൊടുക്കി

ആത്മഹത്യയ്ക്ക് ശ്രമിച്ച ഞായറാഴ്ച വിഷം കഴിക്കുന്ന ചിത്രം അടക്കം ജിഷ്ണുവിന് ആല്‍ഫിയ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു

തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കിടെ ആംബുലന്‍സ് ഡ്രൈവറുമായി പ്രണയത്തിലായ പെണ്‍കുട്ടി യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയതോടെ ആത്മഹത്യ ചെയ്തു. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ് മന്‍സിലില്‍ എ ഷാജഹാന്‍ സബീന ബീവി ദമ്പതികളുടെ മകള്‍ അല്‍ഫിയ (17) ആണ് ആത്മഹത്യ ചെയ്തത്. മുളമന വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ആംബുലന്‍സ് ഡ്രൈവറായ പോങ്ങനാട് സ്വദേശി ജിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ 17 ദിവസം ചികിത്സയില്‍ കഴിയുമ്പോഴാണ് പെണ്‍കുട്ടി ജിഷ്ണുവിനെ പരിചയപ്പെട്ടത്. ജിഷ്ണു പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ആല്‍ഫിയ ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച ഞായറാഴ്ച വിഷം കഴിക്കുന്ന ചിത്രം അടക്കം ജിഷ്ണുവിന് ആല്‍ഫിയ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ ജിഷ്ണു ഇതു രഹസ്യമാക്കിവച്ചു.

ഇതിനിടെ ഛര്‍ദ്ദിയും ക്ഷീണവും മൂലം അല്‍ഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ നല്‍കിയിരുന്നെങ്കിലും വിഷം കഴിച്ച വിവരം പറഞ്ഞിരുന്നില്ല. ഇടയ്ക്ക് ഒരു ദിവസം അല്‍ഫിയ സ്‌കൂളില്‍ പരീക്ഷ എഴുതാനും എത്തി. മാതാപിതാക്കള്‍ നാലാം ദിവസം ഫോണ്‍ പരിശോധിച്ചപ്പോഴാണ് അല്‍ഫിയ വിഷം കഴിച്ച വിവരം അറിഞ്ഞത്. വൈകാതെ മരണം സംഭവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button