Latest NewsNewsCarsInternationalAutomobile

ആൾട്ടോയെക്കാൾ കുറഞ്ഞ വിലയിൽ ഇവി കാർ ‘നാനോ’: റേഞ്ച് 300 കിലോമീറ്റർ

നാനോ ഇവിയ്ക്ക് ഏകദേശം 2.30 ലക്ഷം രൂപ വിലയിൽ വിൽക്കാനാണ് കമ്പനിയുടെ​​ തീരുമാനം

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഇവി കാർ എന്ന്​ വിശേഷണവുമായി ചൈനീസ്​ വാഹന നിർമാണ കമ്പനിയായ വുളിംഗ് ഹോങ്​ഗുവാങ്ങിന്റെ ‘നാനോ’. ഇത്തിരിക്കുഞ്ഞൻ ഇലക്​ട്രിക്​ കാറിന്​ 300 കിലോമീറ്റർ റേഞ്ചും കമ്പനി വാഗ്​ദാനം ചെയ്യുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മാരുതിയുടെ ഏറ്റവും വിലകുറഞ്ഞ പെട്രോൾ കാറായ ആൾട്ടോയേക്കാൾ വില കുറവാണ് ‘നാനോ’ ഇലട്രിക് കാറിന്. നാനോ ഇവിയ്ക്ക് ഏകദേശം 2.30 ലക്ഷം രൂപ വിലയിൽ വിൽക്കാനാണ് കമ്പനിയുടെ​​ തീരുമാനം. ടിയാൻജിൻ ഇൻറർനാഷണൽ ഓട്ടോ ഷോയിൽ നാനോ ഇവിയെ കമ്പനി അവതരിപ്പിച്ചിരുന്നു.

ചൈനീസ് കാർ നിർമാതാക്കളായ വുളിംഗ് ഹോങ്ഗുവാങ് ഇലക്ട്രിക് കാറായ ‘മിനി’യുടെ വിജയത്തിന് ശേഷമാണ്​ നാനോ എന്ന പേരിൽ പുതിയ മോഡൽ അവതരിപ്പിച്ചത്​. 2020ൽ ചൈനയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇവി കാറായിരുന്നു മിനി. ചൈനയിലെ വമ്പൻ വാഹന നിർമാതാക്കളും ഇന്ത്യയിൽ വിൽക്കുന്ന എംജി മോഡലുകളുടെ ഉടമകളുമായ എസ്​എഐസി ഗ്രൂപ്പിന്റെ ഭാഗമാണ്​ വുളിംഗ്​.

ഇനി എനിക്ക് ആരുണ്ട് എന്ന് വിലപിച്ച് സമനില തെറ്റിയ ആ അമ്മയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ നാട്ടുകാര്‍

രണ്ട് സീറ്റുകൾ മാത്രമുള്ള നാനോ ഇവി നഗര ഉപയോഗത്തിനായി രൂപകൽപ്പന ചെയ്​തതാണ്. പരമാവധി 85 എൻഎം ടോർക്ക് സൃഷ്ടിക്കാൻ കഴിയുന്ന 33 പിഎസ് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്​ കരുത്തുപകരുന്നത്​. 2,497 എം.എം നീളവും 1,526 എം.എം വീതിയും 1,616 എം.എം ഉയരവും ഉള്ള ഈ വാഹനത്തിന് ​ 1,600 എം.എം ആണ്​ വീൽബേസ്​. നാല് മീറ്ററിൽ താഴെയാണ്​ ടേണിങ്​ റേഡിയസ് ഉള്ള നാനോ ഇവി ടാറ്റയുടെ പെട്രോൾ നാനോയുമായി താരതമ്യപ്പെടുത്തുമ്പോൾ വലുപ്പത്തിൽ ചെറുതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button