Latest NewsUAENewsInternationalGulf

എമിറേറ്റ്‌സ് ഐഡി പുതുക്കി ലഭിക്കുന്നത് വരെ ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാം: നിർദ്ദേശം നൽകി അധികൃതർ

അബുദാബി: ദേശീയ തിരിച്ചറിയൽ രേഖയായ എമിറേറ്റ്‌സ് ഐഡി പുതുക്കി ലഭിക്കും വരെ ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പാണ് ഇക്കാര്യം അറിയിച്ചത്. കാലോചിതമായി സേവനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഐസിഎ യുഎഇ ആപ്പിലൂടെ ഡിജിറ്റൽ പകർപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.

Read Also: രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഇതിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഏതു സമയത്ത് എവിടെ നിന്ന് ആരാണ് ഉപഭോക്താവിന്റെ ഡിജിറ്റൽ ഐഡിയിലേക്കു പ്രവേശിച്ചതെന്ന് അതോറിറ്റിക്കു വ്യക്തമായി അറിയാം. എല്ലാ സുരക്ഷയും ഉറപ്പുവരുത്തിയ ശേഷമാണ് ഡിജിറ്റൽ പകർപ്പ് സജ്ജമാക്കിയതെന്ന് അധികൃതർ പറഞ്ഞു. അടിയന്തര ഘട്ടത്തിൽ ഈ പകർപ്പ് സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്കുകളോട് അധികൃതർ നിർദ്ദേശിച്ചു.

10 വർഷം ഡിജിറ്റൽ കാർഡ് ഉപയോഗിക്കാം. വ്യക്തികളുടെ തൊഴിൽ സംബന്ധിച്ച മറ്റു വിവരങ്ങളും ഇതിലുണ്ടാകും. യുഎഇയിൽ വിവിധ ഇടപാടുകൾക്ക് എമിറേറ്റ്‌സ് ഐഡി നിർബന്ധമാണ്. ആപ്‌സ്റ്റോർ, പ്ലേസ്റ്റോർ എന്നിവിടങ്ങളിൽനിന്ന് ICA UAE Smart app ഡൗൺലോഡ് ചെയ്യുക. വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.

കാർഡിന്റെ മുൻവശത്ത് എമിറേറ്റ്‌സ് ഐഡി നമ്പർ, പേര്, ജനന തീയതി, ദേശീയത, കാലാവധി, ഒപ്പ് തുടങ്ങിയ വിവരങ്ങൾ ഉണ്ട്. പിൻവശത്ത് വ്യക്തിയുടെ തൊഴിലും തൊഴിലുടമയുടെ പേരുമുണ്ടാകും. ഡൗൺലോഡ് ചെയ്യുമ്പോൾ ക്യുആർ കോഡ് ആണ് ലഭിക്കുക. ഇതു സ്‌കാൻ ചെയ്താൽ എമിറേറ്റ്‌സ് ഐഡി വിവരങ്ങൾ ലഭിക്കും. യുഎഇ പാസ് ആപ്പിലൂടെയും ഡിജിറ്റൽ ഐഡി ഡൗൺലോഡ് ചെയ്യാം. പുതുക്കിയ കാർഡ് ലഭിക്കും വരെ ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാം. കാർഡ് നഷ്ടപ്പെട്ടാലും നശിച്ചാലും ആപ്പ് വഴി പുതിയതിന് അപേക്ഷിക്കാം.

Read Also: മരണപ്പെട്ട സഹോദരിയുടെ ഐഡന്റിറ്റി ഉപയോഗിച്ച് ആൾമാറാട്ടം നടത്തി കഴിഞ്ഞത് 19 വർഷം: യുവതിക്കെതിരെ ക്രിമിനൽ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button