Latest NewsNewsSaudi ArabiaInternationalGulf

മരണപ്പെട്ട സഹോദരിയുടെ ഐഡന്റിറ്റി ഉപയോഗിച്ച് ആൾമാറാട്ടം നടത്തി കഴിഞ്ഞത് 19 വർഷം: യുവതിക്കെതിരെ ക്രിമിനൽ കേസ്

റിയാദ്: മരണപ്പെട്ട സഹോദരിയെപ്പോലെ ആൾമാറാട്ടം നടത്തി 19 വർഷം ജീവിച്ച വിദേശ വനിതയെ അധികൃതർ പിടികൂടി. മരിച്ചുപോയ സൗദി സ്വദേശിനിയായ സഹോദരിയുടെ ഐഡി ദുരുപയോഗം ചെയ്തതായി യുവതിയുടെ ബന്ധുവാണ് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചത്. പരസ്പരമുള്ള തർക്കത്തെ തുടർന്ന് ബന്ധു യുവതിക്കെതിരെ പരാതി നൽകുകയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ ആൾമാറാട്ടം നടത്തിയെന്നും, മരിച്ചുപോയ യുവതിയുടെ ഭർത്താവിന്റെ ഒത്താശയോടെയാണ് ഇതെന്നും യുവതി സമ്മതിച്ചു.

വിദേശ യുവതിയെ സൗദി സ്വദേശി വിവാഹം കഴിച്ചിരുന്നു. പിന്നീട് ഭർത്താവിനൊപ്പം സൗദിയിലെത്തിയ ജീവിതം ആരംഭിച്ച യുവതിക്ക് സൗദി ഐഡന്റ്റിറ്റി അടക്കം ലഭിച്ചു. ഇതിനിടെ അസുഖം ബാധിക്കുകയും ചികിത്സക്കായി സ്വദേശത്തേക്ക് പോകുകയും ചെയ്ത യുവതി സ്വദേശത്തു വെച്ച് മരണപ്പെട്ടു. യുവതിയുടെ നാട്ടിലേക്ക് പോയ ഭർത്താവ് ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യുകയായിരുന്നു. തുടർന്ന് പുതിയ ഭാര്യയുമായി സൗദിയിൽ എത്തിയ യുവാവ് ആദ്യ ഭാര്യയുടെ ഐഡന്റിറ്റി രണ്ടാം ഭാര്യക്ക് ഉപയോഗിക്കുകയായിരുന്നു.

ചാനല്‍ അവതാരകരും മാധ്യമപ്രവര്‍ത്തകരും എംഎല്‍എമാരെ അധിക്ഷേപിക്കരുത് : സ്പീക്കര്‍ എം.ബി രാജേഷ്

ചോദ്യം ചെയ്യലിൽ തുടക്കത്തിൽ പരസ്പരവിരുദ്ധമായ മൊഴികൾ നൽകി സുരക്ഷാ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച യുവതി ഒടുവിൽ സത്യം വെളിപ്പെടുത്തുകയായിരുന്നു. ഐഡന്റിറ്റി കാർഡിലെ പ്രായവും യുവതിയുടെ യഥാർത്ഥ പ്രായവും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ അധികൃതർ കണ്ടെത്തി. പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തി ഒരു മണിക്കൂറിലധികം ഉദ്യോഗസ്ഥരെ വലച്ച സ്ത്രീ പൊട്ടിക്കരഞ്ഞുകൊണ്ട് കുറ്റം സമ്മതിക്കുകയായിരുന്നു.

സഹോദരി അസുഖം ബാധിച്ച് മരിച്ചതിന് ശേഷം സഹോദരിയുടെ ഭർത്താവ് തന്നെ വിവാഹം കഴിച്ചുവെന്ന് യുവതി വെളിപ്പെടുത്തുകയായിരുന്നു. യുവതി 19 വർഷക്കാലമാണ് തന്റെ സഹോദരിയുടെ സൗദി ഐഡി ഉപയോഗിച്ചത്. കുടുംബവുമായി വളരെ അടുപ്പമുള്ളവർക്ക് ഇക്കാര്യം അറിയുമെന്നും ബന്ധുക്കളിൽ ഒരാൾ വ്യക്തിപരമായ തർക്കത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു എന്നും അവർ വ്യക്തമാക്കി. ഇതേതുടർന്ന് ക്രിമിനൽ നടപടിക്രമങ്ങളുടെ കോഡ് ആർട്ടിക്കിൾ 19 പ്രകാരം വ്യാജ രേഖ ഉപയോഗിച്ചതിന്റെ പേരിൽ സ്ത്രീക്കെതിരെ അധികൃതർ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button