Latest NewsNewsIndia

ഇന്ത്യന്‍ വ്യോമ സേനയ്ക്ക് പുതിയ തലവന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി ചുമതലയേറ്റു. ആര്‍.കെ.എസ് ഭദൗരിയയുടെ പിന്‍ഗാമിയായാണ് ചുമതലയേറ്റത്. നിലവില്‍ വ്യോമസേന ഉപമേധാവിയായിരുന്നു. സേനയില്‍ 39 വര്‍ഷം സര്‍വീസുള്ള ചൗധരി, നിരവധി യുദ്ധവിമാനങ്ങളും പരിശീലക വിമാനങ്ങളും പറത്തിയിട്ടുണ്ട്.

Read Also : ഒക്ടോബര്‍ മുതല്‍ ഈ മൂന്നു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധുവാകും

വ്യോമസേന ഉപമേധാവി പദവിയില്‍ എത്തുന്നതിന് മുമ്പ് പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡിന്റെ ചുമതല വഹിച്ചിരുന്നു. ലഡാക്കിലെ വ്യോമാതിര്‍ത്തിയുടെ സുരക്ഷ പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡിനാണ്. ജമ്മു കശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളിലെ തന്ത്രപ്രധാന സേനാ കേന്ദ്രങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. 1999ലെ കാര്‍ഗില്‍ യുദ്ധ സമയത്ത് ദൗത്യങ്ങള്‍ വിജയിപ്പിക്കാന്‍ ചൗധരിയുടെ നേതൃത്വത്തിന് സാധിച്ചിരുന്നു.

ഇതിനുപുറമെ ഫ്രാന്‍സുമായുള്ള റഫേല്‍ യുദ്ധവിമാന പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച ഉന്നതതല സംഘത്തിന്റെ തലവനായിരുന്നു ചൗധരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button